മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരം വൈകുന്നരം 3.30നും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം രാത്രി 7.30നും ആയിരുന്നു നിശ്ചയിച്ചിരുന്നത്. പുതിയ ഷെഡ്യൂള്‍ പ്രകാരം ഈ രണ്ടു മത്സരങ്ങളും രാത്രി 7.30ന് ആയിരിക്കും നടക്കുക.
പ്ലേ ഓഫ് ക്വാളിഫിക്കേഷനില്‍ ഒരു ടീമിന് ഏതെങ്കിലും തരത്തിലുള്ള മുന്‍തൂക്കം ലഭിക്കാതിരിക്കാനാണ് തീരുമാനം. ബിസിസിഐ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് പ്ലേഓഫിനു മുന്‍പുള്ള രണ്ടു ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളുടെ സമയ മാറ്റം പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2023-2027 കാലഘട്ടത്തിലേക്കുള്ള മീഡിയ റൈറ്റ്‌സ് ടെന്‍ഡറും ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്.
advertisement
'2023-2027 കാലഘട്ടത്തിലേക്കുള്ള ഐപിഎല്‍ മീഡിയ റൈറ്റ്‌സ് ടെന്‍ഡര്‍ 2021 ഒക്ടോബര്‍ 25-ന് രണ്ട് പുതിയ ഐപിഎല്‍ ടീമുകള്‍ പ്രഖ്യാപിച്ചതിന് ശേഷം ഉടന്‍ പുറത്തിറക്കും,'ബിസിസിഐ മാധ്യമക്കുറിപ്പില്‍ പറഞ്ഞു.
Sanju Samson |സഞ്ജു ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും, ദീര്‍ഘകാലം ടീമില്‍ തുടരുകയും ചെയ്യും: കുമാര്‍ സംഗക്കാര
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം പുരോഗമിക്കുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് നായകനെന്ന നിലയില്‍ സഞ്ജു സാംസണ്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബാറ്റുകൊണ്ട് ശ്രദ്ധേയ പ്രകടനം നടത്തുന്ന സഞ്ജു റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുമുണ്ട്. ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിന് എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം ഈ പ്രകടനം ആവര്‍ത്തിക്കാനാവുന്നില്ല.
തന്റെ പ്രാഗല്‍ഭ്യം തെളിയിക്കാന്‍ ലഭിച്ച അവസരങ്ങളിലെല്ലാം നിരാശപ്പെടുത്തിയ സഞ്ജുവിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ഉള്‍പ്പെടുത്തിയിട്ടില്ല. ഇപ്പോഴിതാ അധികനാള്‍ സഞ്ജുവിനെ മാറ്റനിര്‍ത്താനാവില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനും രാജസ്ഥാന്‍ റോയല്‍സിന്റെ ടീം ഡയറക്ടറുമായ കുമാര്‍ സംഗക്കാര. സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കുമെന്ന് സംഗക്കാര പറഞ്ഞു.
സഞ്ജു ദേശീയ ടീമിലേക്കുള്ള തിരിച്ചു വരവിന് സജ്ജമാണെന്ന് പറയുന്ന സംഗക്കാര ഈ സീസണില്‍ അസാധാരണമായി കളിക്കുന്ന അദ്ദേഹത്തിന് ഇന്ത്യന്‍ ടീം ഒരു ദീര്‍ഘകാല അവസരം നല്‍കുമെന്നും സ്‌പോര്‍ട്‌സ്‌കീഡയോട് സംസാരിക്കവെ വ്യക്തമാക്കി.
'ഞാനും സഞ്ജുവും ഒട്ടേറെ കാര്യങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ സംസാരിച്ചിരുന്നു. ഐപിഎല്‍ പൂര്‍ത്തിയായി കഴിഞ്ഞല്ലേ ഇന്ത്യന്‍ ടീം പ്രവേശനത്തെക്കുറിച്ച് സംസാരിക്കേണ്ടതുള്ളൂ. അതുകൊണ്ട് ഐപിഎലിനെക്കുറിച്ചു മാത്രമേ ഞങ്ങള്‍ സംസാരിക്കാറുള്ളൂ. അതും ബാറ്റിങ്ങിനെക്കുറിച്ചു മാത്രമല്ല, ക്യാപ്റ്റന്‍സിയും ചര്‍ച്ചാ വിഷയമാകാറുണ്ട്. വളരെ മികച്ച താരമാണ് സഞ്ജു. വളരെ നല്ലൊരു പ്രതിഭയുമാണ്. ഈ സീസണില്‍ സഞ്ജുവിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു'- സംഗക്കാര പറഞ്ഞു.
'തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലേക്കു തിരികെയെത്താന്‍ സഞ്ജുവിന് ആഗ്രഹം കാണും. എന്തായാലും സഞ്ജു ടീമില്‍ തിരിച്ചെത്തുമെന്ന് എനിക്ക് തീര്‍ച്ചയാണ്. അദ്ദേഹം ദീര്‍ഘകാലം ടീമില്‍ തുടരുകയും ചെയ്യും. ഏതു സമയത്ത് ടീമിലെത്തിയാലും മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിക്കും'- സംഗക്കാര കൂട്ടിച്ചേര്‍ത്തു.