TRENDING:

IPL 2021 |ഐപിഎല്ലിന് 380 മില്യണ്‍ ടിവി പ്രേക്ഷകര്‍; സന്തോഷം പങ്കുവെച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ

Last Updated:

2020 ലെ കാഴ്ചക്കാരില്‍ നിന്ന് 12 മില്യണിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ മത്സരങ്ങള്‍ ടിവിയിലൂടെ കാണുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ. കോവിഡ് മൂലം നീട്ടിവെച്ച 2021 ഐപിഎല്ലിന്റെ രണ്ടാം ഘട്ടം യുഎഇയില്‍ പുനാരാരംഭിച്ചതിന് പിന്നാലെയാണ് ജയ് ഷാ കാണികള്‍ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
IPL
IPL
advertisement

കഴിഞ്ഞ സീസണ്‍ ഐപിഎല്ലിനെ അപേക്ഷിച്ച് ടെലിവിഷന്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ 12മില്ല്യണിന്റെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്നും ജയ് ഷാ പറഞ്ഞു. രണ്ടു ഘട്ടമായി ടൂര്‍ണമെന്റ് നടത്തിയിട്ടും കാഴ്ചക്കാരില്‍ താല്‍പര്യം കുറഞ്ഞിട്ടില്ലെന്നാണ് പുറത്തു വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. 35 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 380 മില്യണ്‍ ടിവി കാഴ്ചക്കാരാണ് ഐപിഎല്‍ 2021 ന് ഉള്ളത്. 2020 ലെ കാഴ്ചക്കാരില്‍ നിന്ന് 12 മില്യണിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

'2021 ഐപിഎല്ലിന്റെ കാഴ്ചക്കാരുടെ എണ്ണം വര്‍ധിച്ചതില്‍ സന്തോഷമുണ്ട്. 35 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 380 മില്യണ്‍ ടിവി കാഴ്ചക്കാരാണ് ഐപിഎല്‍ 2021 ന് ഉള്ളത്. 2020 ലെ കാഴ്ചക്കാരില്‍ നിന്ന് 12 മില്യണിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. എല്ലാവര്‍ക്കും നന്ദി'. ജയ്ഷാ ട്വീറ്റില്‍ കുറിച്ചു.

advertisement

അതേ സമയം ടി20 ലോകകപ്പിന് മുന്നോടിയായി മികച്ചൊരു തയ്യാറെടുപ്പിന് ഐപിഎല്‍ ടീമുകളെ സഹായിക്കുമെന്ന് ജയ് ഷാ നേരത്തെ പറഞ്ഞിരുന്നു. ഐപിഎല്‍ ഫൈനല്‍ ഒക്ടോബര്‍ 15നും ടി20 ലോകകപ്പ് ഒക്ടോബര്‍ 17നും ആരംഭിക്കും.

IPL 2021 |ലീഗ് സ്റ്റേജിലെ അവസാന രണ്ട് മത്സരങ്ങള്‍ ഒരേ സമയം നടത്തും: ബിസിസിഐ

ഐപിഎല്‍ പതിനാലാം സീസണിലെ ലീഗ് സ്റ്റേജിലെ അവസാന രണ്ട് മത്സരങ്ങള്‍ ഒരേ സമയം നടത്തുമെന്ന് ഗവേണിംഗ് കൗണ്‍സില്‍. ഒക്ടോബര്‍ 8ന് മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരവും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരവുമാണ് ഒരേ സമയം നടക്കുക.

advertisement

മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം വൈകുന്നരം 3.30നും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം രാത്രി 7.30നും ആയിരുന്നു നിശ്ചയിച്ചിരുന്നത്. പുതിയ ഷെഡ്യൂള്‍ പ്രകാരം ഈ രണ്ടു മത്സരങ്ങളും രാത്രി 7.30ന് ആയിരിക്കും നടക്കുക.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്ലേ ഓഫ് ക്വാളിഫിക്കേഷനില്‍ ഒരു ടീമിന് ഏതെങ്കിലും തരത്തിലുള്ള മുന്‍തൂക്കം ലഭിക്കാതിരിക്കാനാണ് തീരുമാനം. ബിസിസിഐ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് പ്ലേഓഫിനു മുന്‍പുള്ള രണ്ടു ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളുടെ സമയ മാറ്റം പ്രഖ്യാപിച്ചത്.ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2023-2027 കാലഘട്ടത്തിലേക്കുള്ള മീഡിയ റൈറ്റ്സ് ടെന്‍ഡറും ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2021 |ഐപിഎല്ലിന് 380 മില്യണ്‍ ടിവി പ്രേക്ഷകര്‍; സന്തോഷം പങ്കുവെച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ
Open in App
Home
Video
Impact Shorts
Web Stories