TRENDING:

IPL 2021| പഞ്ചാബിനെതിരെ രാജസ്ഥാന്റെ ഹീറോ; കാർത്തിക് ത്യാഗിയെ 'ബ്രെറ്റ് ലീ' എന്ന് വിളിച്ച് സഞ്ജു; പ്രശംസ കൊണ്ട് മൂടി ബുംറയും സ്റ്റെയ്നും

Last Updated:

അവസാന ഓവറിൽ നാല് റൺസ് മാത്രം ജയിക്കാൻ വേണ്ടിയിരുന്ന പഞ്ചാബിന് ത്യാഗിയുടെ ഓവറിൽ നിന്നും കേവലം ഒരു റൺ മാത്രമാണ് നേടാൻ കഴിഞ്ഞത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വെടിക്കെട്ട് ബാറ്റിംഗ് പ്രകടനങ്ങൾ കണ്ട രാജസ്ഥാൻ റോയൽസ് - പഞ്ചാബ് കിങ്‌സ് മത്സരത്തിൽ തന്റെ ബൗളിംഗ് കൊണ്ട് കളിയുടെ ഗതി തിരിച്ച യുവതാരം കാർത്തിക് ത്യാഗി രാജസ്ഥാൻ റോയൽസിന് ഒരുക്കിക്കൊടുത്തത് അവിശ്വസനീയ ജയമായിരുന്നു. 19ാ൦ ഓവർ വരെ തകർത്തടിച്ച് വിജയം കൈപ്പിടിയിൽ വെച്ച് കളിച്ച പഞ്ചാബിന് പക്ഷെ അവസാന ഓവറിൽ അടിതെറ്റുകയായിരുന്നു. അവസാന ഓവറിൽ നാല് റൺസ് മാത്രം ജയിക്കാൻ വേണ്ടിയിരുന്ന പഞ്ചാബിന് കേവലം ഒരു റൺ മാത്രമാണ് നേടാൻ കഴിഞ്ഞത്.
Kartik Tyagi (Image: Rajasthan Royals, Twitter)
Kartik Tyagi (Image: Rajasthan Royals, Twitter)
advertisement

പഞ്ചാബിന്റെ കയ്യിലിരുന്ന മത്സരം രാജസ്ഥാന്റെ വരുതിയിലാക്കി കൊടുത്ത ഇന്ത്യൻ യുവതാരം കാർത്തിക് ത്യാഗിക്ക് പിന്നീട് പ്രശംസകളുടെ പെരുമഴയായിരുന്നു. അവിശ്വസനീയ ജയം നേടി ഡ്രസിങ് റൂമിലെത്തിയ താരത്തെ രാജസ്ഥാൻ ടീമംഗങ്ങൾ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയായിരുന്നു. ഇതിനിടയിൽ അവിടെത്തിയ ക്യാപ്റ്റൻ സഞ്ജു ത്യാഗിയെ 'ബ്രെറ്റ് ലീ' എന്ന് വിളിച്ച് അഭിസംബോധന ചെയ്യുകയും ചെയ്‌തു. ഇതിന്റെ വീഡിയോ രാജസ്ഥാന്‍ റോയല്‍സ് തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്. സഞ്ജുവിന്റെ ബ്രെറ്റ് ലീ എന്ന സഞ്ജുവിന്റെ വിളി കേട്ട് കാര്‍ത്തിക് ത്യാഗി ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ഇന്നത്തെ ദിവസം കാര്‍ത്തിക് ത്യാഗിയുടെ മുഖത്തുനിന്ന് ക്യാമറ തിരിക്കരുതെന്ന് രാജസ്ഥാന്‍ താരമായ ജയ്‌സ്വാള്‍ പറയുന്നതും വീഡിയോയില്‍ കാണാം.

advertisement

സഞ്ജുവിന് പുറമെ ക്രിക്കറ്റിലെ സൂപ്പർ പേസർമാരായ ജസ്പ്രീത് ബുംറയും ഡെയ്ൽ സ്റ്റെയ്നും ത്യാഗിയെ പ്രശംസ കൊണ്ട് മൂടി രംഗത്ത് എത്തിയിരുന്നു. തങ്ങളുടെ അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്താണ് ഇരുവരും ഇന്ത്യൻ യുവതാരത്തെ പ്രശംസയിൽ മൂടിയത്.

advertisement

"കാർത്തിക് ത്യാഗിയുടെ അവസാന ഓവർ അത്ഭുതകരമായിരുന്നു. അത്രയും സമ്മര്‍ദം നിറഞ്ഞ ഘട്ടത്തിൽ വളരെയധികം ശാന്തതയോടെ നിന്ന് ചെയ്യേണ്ട ജോലി വിജയകരമായി പൂര്‍ത്തിയാക്കി.ഹൃദയഹാരിയായിരുന്നു ആ അനുഭവം." ബുംറ ട്വിറ്ററിൽ കുറിച്ചു.

"ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച അവസാന ഓവർ ബൗളിംഗ് പ്രകടനങ്ങളുടെ അടുത്ത നിൽക്കുന്ന പ്രകടനം. അതിഗംഭീരം." ദക്ഷിണാഫ്രിക്കൻ പേസർ സ്റ്റെയ്ൻ കുറിച്ചു.

advertisement

കാർത്തിക് ത്യാഗി പന്തെറിയാൻ ക്രീസിലേക്ക് വരുമ്പോൾ മാര്‍ക്രവും പുരാനും ചേർന്ന് പഞ്ചാബ് ജയമൊരുക്കുമെന്നാണ് ഏവരും കരുതിയത്. എന്നാൽ മികച്ച രീതിയിൽ പന്തെറിഞ്ഞ ത്യാഗി പുരാനെയും പിന്നാലെ വന്ന ദീപക് ഹൂഡയെയും മടക്കി പഞ്ചാബിനെ പ്രതിരോധത്തിലാക്കി. ഒടുവിൽ അവസാന പന്തിൽ മൂന്ന് റൺസ് ജയത്തിലേക്ക് നിൽക്കെ ക്രീസിലെത്തിയ ഫാബിയൻ അലൻ റൺ ഒന്നും എടുക്കാൻ കഴിയാതെ വന്നതോടെ അപ്രതീക്ഷിത ജയം നേടുകയായിരുന്നു രാജസ്ഥാൻ.

Also read- IPL 2021 | പഞ്ചാബിനെതിരെ തകർപ്പൻ ജയം; പിന്നാലെ സഞ്ജുവിന് പിഴ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മത്സരത്തിൽ ജയം നേടിയ രാജസ്ഥാൻ എട്ട് കളികളിൽ നിന്നും എട്ട് പോയിന്റുമായി പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് കയറി. പഞ്ചാബ് ആറ് പോയിന്റുമായി ഏഴാം സ്ഥാനത്ത് തുടരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2021| പഞ്ചാബിനെതിരെ രാജസ്ഥാന്റെ ഹീറോ; കാർത്തിക് ത്യാഗിയെ 'ബ്രെറ്റ് ലീ' എന്ന് വിളിച്ച് സഞ്ജു; പ്രശംസ കൊണ്ട് മൂടി ബുംറയും സ്റ്റെയ്നും
Open in App
Home
Video
Impact Shorts
Web Stories