ലോകത്തിലെ ഏറ്റവും പണകിലുക്കമുള്ള ടി20 ടൂർണമെന്റാണ് ഐപിഎൽ. ട്രോഫിയ്‌ക്കൊപ്പം, ലീഗ് വിജയിക്ക് കോടികണക്കിന് രൂപ പ്രതിഫലമായി ലഭിക്കും.
ഐപിഎൽ തുടങ്ങി പതിനാറ് സീസൺ പിന്നിടുമ്പോൾ സമ്മാനത്തുക നാല് മടങ്ങ് വർദ്ധിപ്പിച്ചു. അടുത്ത സീസണുകളിൽ ഇത് ഇനിയും വർദ്ധിപ്പിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഉദ്ദേശിക്കുന്നുണ്ട്. ഐപിഎല്ലിൽ പങ്കെടുക്കുന്ന ടീമുകൾക്ക് മൊത്തം 46.5 കോടി രൂപയാണ് സമ്മാനമായി ലഭിക്കുക.
വിജയിക്കുന്ന ടീമിന് 20 കോടി രൂപയും രണ്ടാം സ്ഥാനക്കാരായ ടീമിന് 13 കോടി രൂപയുമാണ് സമ്മാനമായി ലഭിക്കുക. മൂന്നും നാലും സ്ഥാനക്കാർക്കു യഥാക്രമം 7 കോടി രൂപയും 6.5 കോടി രൂപയുമാണ് സമ്മാനം.
advertisement
വ്യക്തിഗത സമ്മാനത്തുകയും ഓരോ സീസണുകളിലും ഉർത്തിയിട്ടുണ്ട്. ഇത്തവണ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാന് നൽകുന്ന ഓറഞ്ച് ക്യാപ്പിനൊപ്പം 15 ലക്ഷം രൂപയും ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ബൗളർക്ക് നൽകുന്ന പർപ്പിൾ ക്യാപ്പിനൊപ്പം തുല്യമായ തുകയും ലഭിക്കും.
നിലവിൽ, ഗുജറാത്ത് ഓപ്പണർ ശുഭ്മാൻ ഗിൽ ഓറഞ്ച് ക്യാപ്പ് മത്സരത്തിൽ ഏറെ മുന്നിലാണ്, അതിശയകരമെന്നു പറയട്ടെ, അതേ ടീമിൽ നിന്ന്, സ്ട്രൈക്ക് ബൗളർ മുഹമ്മദ് ഷാമിയാണ് ഐപിഎൽ 2023-ന്റെ പർപ്പിൾ ക്യാപ് നേട്ടത്തിനായുള്ള മത്സരത്തിൽ ഒന്നാമത്.
എമർജിംഗ് പ്ലെയർ ഓഫ് ദ ടൂർണമെന്റിന് 20 ലക്ഷ രൂപ ലഭിക്കും. സീസണിലെ ഏറ്റവും മൂല്യമേറിയ കളിക്കാരന് ലഭിക്കുന്നത് Rs. 12 ലക്ഷം രൂപയായിരിക്കും. സീസണിലെ പവർ പ്ലെയർ, സൂപ്പർ സ്‌ട്രൈക്കർ ഓഫ് ദി സീസൺ, ഗെയിം ചേഞ്ചർ ഓഫ് ദി സീസൺ എന്നിവർക്ക് 15 ലക്ഷവും 12 ലക്ഷം രൂപയും ലഭിക്കും. ഐപിഎല്ലിൽ ഉടനീളം പ്ലെയർ ഓഫ് ദി മാച്ചിന് പുറമേ, ഓരോ മത്സരത്തിലും ആറ് സമ്മാനങ്ങൾ കൂടിയുണ്ട്, ഓരോന്നിനും ഒരു ലക്ഷം രൂപ ക്യാഷ് അവാർഡാണ് നൽകിവരുന്നത്.