ബ്ലൂ ഐ ഇമോജിയുള്ള അശ്വിന്റെ നീല ടിക്കിന്റെ ഫോട്ടോ ഐപിഎൽ ടീം പങ്കിട്ടു. എന്നാൽ രസകരമായ കാര്യം, രാജസ്ഥാൻ റോയൽസിന്റെ ഔദ്യോഗിക അക്കൗണ്ടിന് ബ്ലൂ ടിക്ക് നഷ്ടമായി എന്നതാണ്.
രവിചന്ദ്രൻ അശ്വിന്റെ ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷനിൽ ട്വിറ്റർ ഉപയോക്താക്കൾക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നു. “ടിക്കുകളുടെയും വിക്കറ്റുകളുടെയും കാര്യത്തിൽ അശ്വിൻ അണ്ണൻ എപ്പോഴും മുന്നിലാണ്,” ഒരു ആരാധകൻ എഴുതി.
advertisement
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ടീമിന്‍റെ അവിഭാജ്യ ഘടകമാണ് രവിചന്ദ്രൻ അശ്വിൻ. 6.75 ഇക്കോണമി റേറ്റ് ഉള്ള അശ്വിൻ 6 മത്സരങ്ങളിൽ നിന്ന് 8 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
വലംകൈ ഓഫ് സ്പിന്നർ ബാറ്റുകൊണ്ടും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 19-ാം ഓവറിൽ മുഹമ്മദ് ഷമിയുടെ പന്തിൽ തുടർച്ചയായ രണ്ട് ബൗണ്ടറികൾ പറത്തി അശ്വിൻ രാജസ്ഥാന്‍റെ വിജയം എളുപ്പമാക്കാൻ സഹായിച്ചു.