- ഐപിഎൽ പോയിൻ്റ് പട്ടിക 2024 | IPL 2024 Points Table
- ഐപിഎൽ 2024 പട്ടിക | IPL 2024 Match Schedule
- ഐപിഎൽ 2024 പർപ്പിൾ തൊപ്പി | IPL 2024 Purple Cap
- ഐപിഎൽ 2024 ഓറഞ്ച് തൊപ്പി | IPL 2024 Orange Cap
- മിക്കതും ആറ് ഐപിഎൽ 2024 | Most Sixes in IPL 2024
advertisement
സംഭവം ഇങ്ങനെ. ശശാങ്ക് സിങ്ങ് എന്ന താരത്തൊണ് പഞ്ചാബ് ‘ആളുമാറി’ വാങ്ങിയത്. 19 വയസ്സുകാരനായ മറ്റൊരു ശശാങ്ക് സിങ്ങിനെ ടീമിലെടുക്കുന്നതിനാണു പഞ്ചാബ് ശ്രമിച്ചിരുന്നതെന്നും എന്നാൽ മുമ്പ് സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളിച്ച 32കാരനായ ശശാങ്ക് സിങ്ങിനെ അബദ്ധത്തിൽ ലേലത്തിൽ പിടിച്ചെന്നുമായിരുന്നു റിപ്പോർട്ട്. ആളുമാറിയത് മനസിലായതോടെ തീരുമാനം വീണ്ടും പരിശോധിക്കണമെന്ന് പഞ്ചാബ് പ്രതിനിധികള്‍ ആവശ്യപ്പെട്ടെങ്കിലും ലേലം നയിച്ച മല്ലിക സാഗർ ഇതിനു തയാറായില്ല. തുടർന്ന് പഞ്ചാബിന് ശശാങ്ക് സിങ്ങിനെ വാങ്ങിയത് അംഗീകരിക്കേണ്ടിവന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലേലത്തിലുള്ള എല്ലാ താരങ്ങളുടേയും വിവരങ്ങൾ ക്ലബ് പ്രതിനിധികൾക്ക് സ്വന്തം ലാപ്ടോപുകളിൽ ലഭ്യമാകും. ഇതു പരിശോധിച്ച ശേഷം ആരെയൊക്കെ വാങ്ങണമെന്ന ധാരണയുമായാണ് ക്ലബുകൾ സാധാരണ ലേലത്തിനെത്തുക. എന്നാൽ ശശാങ്ക് സിങ്ങിന്റെ പേര് മല്ലിക സാഗർ പറഞ്ഞപ്പോൾ തന്നെ പഞ്ചാബ് താൽപര്യം അറിയിച്ചു. 20 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ വാങ്ങാൻ മറ്റാരും വന്നതുമില്ല.
ഇതോടെ ശശാങ്കിനെ പഞ്ചാബ് സ്വന്തമാക്കിയതായി അറിയിപ്പു വന്നു. തൊട്ടുപിന്നാലെയാണ് ആശയക്കുഴപ്പം സംഭവിച്ചെന്ന വാദവുമായി പഞ്ചാബ് പ്രതിനിധികൾ എത്തിയത്. എന്നാല്‍ തീരുമാനം പിൻവലിക്കാനാകില്ലെന്നായിരുന്നു മല്ലിക സാഗറിന്റെ നിലപാട്. ഒടുവിൽ പഞ്ചാബിനും ഇത് അംഗീകരിക്കേണ്ടിവന്നു. 32 വയസ്സുകാരനായ ശശാങ്ക് സിങ് മുന്‍പ് സൺറൈസേഴ്സ് ഹൈദരാബാദില്‍ കളിച്ചിട്ടുണ്ട്. പിന്നീടു താരത്തെ ആരും സ്വന്തമാക്കിയിരുന്നില്ല.
സംഭവം വലിയ ട്രോളുകൾക്ക് വഴിവച്ചതോടെ വിശദീകരണവുമായി പഞ്ചാബ് കിങ്സ് ടീം അധികൃതർ രംഗത്തെത്തി. അബദ്ധം സംഭവിച്ചിട്ടില്ലെന്നും ശരിയായ താരത്തെ തന്നെയാണ് ലേലത്തിൽ സ്വന്തമാക്കിയതെന്നും ടീം സിഇഒ സതീഷ് മേനോൻ എക്സ് പ്ലാറ്റ് ഫോമില്‍ അറിയിച്ചു. 'താരം ഞങ്ങള്‍ സ്വന്തമാക്കാൻ ലക്ഷ്യമിട്ടവരുടെ പട്ടികയിലുണ്ടായിരുന്നു. ഒരേ പേരിൽ രണ്ട് കളിക്കാർ പട്ടികയിൽ ഇടംപിടിച്ചതാണ് ആശയക്കുഴപ്പത്തിന് വഴിവെച്ചത്. ഞങ്ങൾ ഉദ്ദേശിച്ച താരത്തെതന്നെയാണ് സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ കഴിവു പുറത്തെത്തിക്കാൻ ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു''- വിശദീകരണകുറിപ്പിൽ ടീം പറയുന്നു.
തന്റെ കഴിവിൽ വിശ്വാസമർപ്പിച്ച പഞ്ചാബ് കിങ്സ് ടീം മാനേജ്മെന്റിനു നന്ദി അറിയിച്ചുകൊണ്ട് ശശാങ്ക് സിങ്ങും രംഗത്ത് വന്നു.