സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാനും ഫാഫ് ഡുപ്ലസിയുടെ നേതൃത്വത്തിലുള്ള ബാംഗ്ലൂരും തമ്മിലുള്ള മത്സരം ആരാധകരെ സംബന്ധിച്ച് ഏറെ ആവേശമുണർത്തുന്നതാണ്. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുന്ന രാജസ്ഥാൻ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ചിരുന്നു. രാജസ്ഥാൻ തങ്ങളുടെ വിജയ കുതിപ്പ് തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഓസ്ട്രേലിയൻ സ്പിന്നറായിരുന്ന ഷെയ്ൻ വോണിന്റെ നേതൃത്വത്തിൽ 2008 ൽ ഐപിഎല്ലിന്റെ ആദ്യ എഡിഷനിൽ മാത്രമാണ് രാജസ്ഥാൻ ഇതുവരെ ഐപിഎൽ കിരീടം നേടിയത്. പിന്നീട് പല സീസണുകളിലും പ്ലേഓഫിൽ എത്തിയെങ്കിലും കിരീടം നേടാൻ കഴിയാതെ പുറത്തായി. ഓരോ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന ടീം ഈ വർഷം കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
advertisement
അതേസമയം വിരാട് കൊഹ്‌ലി ഫോമിൽ ആയിരുന്നിട്ടും നാല് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ബാംഗ്ലൂരിന് വിജയം നേടാൻ കഴിഞ്ഞത്. ഈ സീസണിന്റെ ഉദ്ഘാദന മത്സരത്തിൽ തന്നെ ചെന്നൈയോട് തോൽവി ഏറ്റ് വാങ്ങിയായിരുന്നു ബാംഗ്ലൂരിന്റെ തുടക്കം. പഞ്ചാബ് കിങ്സിനെതിരെ മാത്രമാണ് ഈ സീസണിൽ ബാംഗ്ലൂരിന്റെ വിജയം.