- ഐപിഎൽ പോയിൻ്റ് പട്ടിക 2024 | IPL 2024 Points Table
- ഐപിഎൽ 2024 പട്ടിക | IPL 2024 Match Schedule
- ഐപിഎൽ 2024 പർപ്പിൾ തൊപ്പി | IPL 2024 Purple Cap
- ഐപിഎൽ 2024 ഓറഞ്ച് തൊപ്പി | IPL 2024 Orange Cap
- മിക്കതും ആറ് ഐപിഎൽ 2024 | Most Sixes in IPL 2024
advertisement
ഓപ്പണറായി എത്തി ആദ്യ ഓവറിൽ തന്നെ സിക്സർ പായിച്ചുകൊണ്ടാണ് ഗില്‍ വെടിക്കെട്ട് ബാറ്റിങ്ങിന് തുടക്കംകുറിച്ചത്. 4 സിക്സറുകളും 6 ഫോറുകളും പായിച്ചുകൊണ്ടാണ് ഗിൽ 89 റൺസെടുത്തത്. പുറത്താകാതെ അവസാന ഓവർവരെ ക്രീസിലുണ്ടായിരുന്ന ഗില്ലിന്റെ സ്ട്രൈക് റേറ്റ് 185. 41 ആണ്.
ഓപ്പണറായ വൃദ്ധിമാൻ സാഹ നിരാശപ്പെടുത്തിയെങ്കിലും (13 പന്തിൽ 11) കെയ്ൻ വില്യംസണുമായി ചേർന്ന് (22 പന്തിൽ 26) രണ്ടാം വിക്കറ്റിൽ 40 റൺസ് നേടി. വില്യംസൺ പുറത്തായ ശേഷം ക്രീസിലെത്തിയ സായ് സുദർശനുമായി ചേർന്ന് ഗിൽ മൂന്നാം വിക്കറ്റിൽ 32 പന്തിൽ 53 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഹർഷൽ പട്ടേൽ എറിഞ്ഞ 14ാം ഓവറിന്റെ അഞ്ചാം പന്ത് സായ് സുദർശന്റെ ബാറ്റിൽ ഉരസി വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ കൈകളിലേക്ക് എത്തിയെങ്കിലും അംപയർ ഔട്ട് വിളിക്കാൻ ശങ്കിച്ചു നിൽക്കുന്നതിന് ഇടയിൽ തന്നെ സ്വയം ഗാലറിയിലേക്ക് മടങ്ങിയ സായ് കാണികളുടെ കൈയടി നേടി.
കഴുത്ത് ഉയരത്തിൽ വന്ന പന്ത് അപ്പർ കട്ടിലൂടെ ബൗണ്ടറി ലൈനിലേക്ക് പായിക്കാൻ ശ്രമിക്കുന്നതിനെടെയാണ് സായിക്ക് പിഴവ് സംഭവിച്ചത്. 173.68 എന്ന സ്ട്രൈക് റേറ്റില്‍ മനോഹരമായി ബാറ്റ് വീശിക്കൊണ്ടിരുന്ന സായിയുടെ ഇന്നിങ്സ് അവസാനിക്കുമ്പോൾ 19 പന്തിൽ 6 ഫോറുകളുടെ അകമ്പടിയോടെ 33 റൺസ് ഗുജറാത്ത് ടൈറ്റൻസിന്റെ സ്കോർ ബോർഡിൽ ചേർത്തിരുന്നു.
പിന്നാലെ എത്തിയ വിജയ് ശങ്കർ കൂടുതൽ സംഭാവന നൽകിയില്ലെങ്കിലും (10 പന്തിൽ 8) ഗില്ലുമായി ചേർന്ന് നാലാം വിക്കറ്റിൽ 42 റൺസ് ടൈറ്റൻസിന്റെ സ്കോർ ബോർഡിൽ ചേർത്തു. അവസാന ഓവറുകളിൽ ഗില്ലിനൊപ്പം തകർത്തടിച്ച രാഹുൽ തെവാത്തിയ ഒരു സിക്സറും 3 ഫോറുകളും സഹിതം 8 പന്തിൽ 23 റൺസ് നേടി. ഇരുവരുടെയും വെടിക്കെട്ട് ബാറ്റിങ്ങിനൊടുവിലാണ് 199 എന്ന മികച്ച ടോട്ടൽ ടൈറ്റൻസ് സ്വന്തമാക്കിയത്.
പഞ്ചാബിന് വേണ്ടി കഗിസോ റബാദ 4 ഓവറുകളിൽ 44 റൺസ് വഴങ്ങി 2 വിക്കറ്റുകൾ നേടി.