TRENDING:

Hardik Pandya | വീണ്ടും ട്വിസ്റ്റ് ! ഹാര്‍ദിക് പാണ്ഡ്യയെ റാഞ്ചി മുംബൈ ഇന്ത്യന്‍സ്; കാമറൂണ്‍ ഗ്രീനിനെ ബാംഗ്ലൂരിന് വിട്ടുനല്‍കി

Last Updated:

ടീമുകൾ വിട്ടയച്ചതും നിലനിർത്തിയതുമായ കളിക്കാരുടെ പട്ടിക പ്രഖ്യാപിക്കാനുള്ള സമയപരിധി ഞായറാഴ്ച അവസാനിച്ചിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: 2024 ഐപിഎല്‍ സീസണിലേക്കുള്ള ഫ്രാഞ്ചൈസികളുടെ താരകൈമാറ്റത്തില്‍ വമ്പന്‍ ട്വിസ്റ്റ്. ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ ട്രേഡിങ്ങിലൂടെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. ടീമുകൾ വിട്ടയച്ചതും നിലനിർത്തിയതുമായ കളിക്കാരുടെ പട്ടിക പ്രഖ്യാപിക്കാനുള്ള സമയപരിധി ഞായറാഴ്ച അവസാനിച്ചിരുന്നു. മുംബൈ താരം കാമറൂൺ ഗ്രീനിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വിട്ടുകൊടുത്തതോടെയാണ് ഹാർദികിന് ടീമിലേക്ക് എത്താന്‍ അവസരം ലഭിച്ചതെന്നാണ് വിവരം. ഡേവിഡ് മില്ലർ, ശുഭ്മന്‍ ഗിൽ, മാത്യു വെയ്സ്, കെയ്ൻ വില്യംസൻ തുടങ്ങിയ താരങ്ങളെ ഗുജറാത്ത് നിലനിര്‍ത്തിയിട്ടുണ്ട്.
advertisement

ഔദ്യോഗിക ലേല തീയതിക്ക് ഒരാഴ്ച മുമ്പ് (ഡിസംബർ 12 വരെ) ടീമുകൾ തമ്മിലുള്ള വ്യാപാരം നടന്നേക്കാം.ഡിസംബര്‍ 19നാണ് 2024 സീസണിലേക്കുള്ള താരലേലം നടക്കുക.

ക്യാപ്റ്റൻ രോഹിത് ശർമ്മ , ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, തിലക് വർമ്മ, പിയൂഷ് ചൗള, ആകാശ് മധ്വാൾ, നേഹൽ വധേര, കുമാർ കാർത്തികേയ സിംഗ്, വിഷ്ണു വിനോദ്, ഷംസ് മുലാനി, അർജുൻ ടെണ്ടുൽക്കർ എന്നിവരെ നിലനിർത്തിയതെന്ന് മുംബൈ ഇന്ത്യൻസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ ട്രേഡിങിനെ സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഉടന്‍ വന്നേക്കും. 

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ത്യന്‍ ടീമില്‍ ഇടമില്ലെങ്കിലും മലയാളി താരം സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സ് അവരുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിലനിര്‍ത്തിയിട്ടുണ്ട്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ശ്രീലങ്കൻ സ്പിന്നർ വാനിന്ദു ഹസരംഗ, ജോഷ് ഹെയ്സൽവുഡ് എന്നിവരെയും റിലീസ് ചെയ്തു 

മലയാളം വാർത്തകൾ/ വാർത്ത/Sports/
Hardik Pandya | വീണ്ടും ട്വിസ്റ്റ് ! ഹാര്‍ദിക് പാണ്ഡ്യയെ റാഞ്ചി മുംബൈ ഇന്ത്യന്‍സ്; കാമറൂണ്‍ ഗ്രീനിനെ ബാംഗ്ലൂരിന് വിട്ടുനല്‍കി
Open in App
Home
Video
Impact Shorts
Web Stories