26 പന്തുകൾ നേരിട്ട പാട്ടിദാർ 3 ഫോറും 4 സിക്സും സഹിതം 50 റൺസെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ തകർത്തടിച്ച ദിനേഷ് കാർത്തിക്കാണ് ബെംഗളൂരുവിനെ 190 കടത്തിയത്. കാർത്തിക് 23 പന്തിൽ 5 ഫോറും 4സിക്സും സഹിതമാണ് 53 റണ്‍സെടുത്തത്. ആകാശ് മാധ്‌വാൾ എറിഞ്ഞ അവസാന ഓവറിൽ രണ്ടു സിക്സും ഒരു ഫോറും സഹിതം കാർത്തിക് 19 റൺസാണ് അടിച്ചെടുത്തത്.
ഓപ്പണർ വിരാട് കോഹ് മൂന്ന് വിക്കറ്റിന് പുറത്തായി. 9 പന്തുകൾ നേരിട്ട കോഹ്ലി മൂന്നു റൺസ് മാത്രമെടുത്ത് മൂന്നാം ഓവറിൽ ബുംറയ്ക്കു വിക്കറ്റ് സമ്മാനിച്ചു. പിന്നാലെ വിൽ ജാക്സ് ആറു പന്തിൽ എട്ടു റൺസുമായി പുറത്തായതോടെ രണ്ടിന് 23 റൺസ് എന്ന നിലയിൽ തകർന്നെങ്കിലും മൂന്നാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത് ഡുപ്ലെസിയും പാട്ടിദാറും ആർസിബിയെ കരകയറ്റി.
advertisement
ഗ്ലെൻ മാക്സ്‍വെൽ (നാലു പന്തിൽ 0) ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. മത്സരത്തിൽ ഗോൾഡൻ ഡക്കായ മാക്സ്‍വെൽ, ഐപിഎൽ ചരിത്രത്തിൽ കൂടുതൽ ഗോൾഡൻ ഡക്കുകളെന്ന ദിനേഷ് കാർത്തിക്, രോഹിത് ശർമ എന്നിവരുടെ നാണക്കേടിന്റെ റെക്കോഡിനൊപ്പമെത്തി. മൂവരും ഇതുവരെ 17 തവണ വീതമാണ് ഗോൾഡൻ ഡക്കായത്.
മുംബൈയ്ക്കായി ജെറാൾഡ് കോയെട്സെ നാല് ഓവറിൽ 42 റൺസ് വഴങ്ങിയും ശ്രേയസ് ഗോപാൽ നാല് ഓവറിൽ 32 റൺസ് വഴങ്ങിയും ആകാശ് മാധ്‌വാൾ നാല് ഓവറിൽ 57 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.
ബൂം ബൂം ബുംറ
ആർസിബിക്കെതിരെ ഐപിഎലിൽ ഒരു താരം അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത് ഇതാദ്യമാണ്. ഐപിഎലിൽ 2 തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന നാലാമത്തെ ബൗളർ കൂടിയാണ് ബുംറ. ജയിംസ് ഫോക്‌നർ, ജയ്ദേവ് ഉനദ്കട്, ഭുവനേശ്വർ കുമാർ എന്നിവരാണ് ബുമ്രയുടെ മുൻഗാമികൾ. ഐപിഎല്‍ ചരിത്രത്തില്‍ അഞ്ചാം തവണയാണ് ബുംറ കോഹ്ലിയെ പുറത്താക്കുന്നത്. ബുംറയുടെ ആദ്യ ഐപിഎല്‍ വിക്കറ്റും കോഹ്ലിയായിരുന്നു.
