- ഐപിഎൽ പോയിൻ്റ് പട്ടിക 2024 | IPL 2024 Points Table
- ഐപിഎൽ 2024 പട്ടിക | IPL 2024 Match Schedule
- ഐപിഎൽ 2024 പർപ്പിൾ തൊപ്പി | IPL 2024 Purple Cap
- ഐപിഎൽ 2024 ഓറഞ്ച് തൊപ്പി | IPL 2024 Orange Cap
- മിക്കതും ആറ് ഐപിഎൽ 2024 | Most Sixes in IPL 2024
advertisement
ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ്‍ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനത്തെ അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്ന തുടക്കമാണ് പേസർമാർ നൽകിയത്. ആദ്യ ഓവർ എറിഞ്ഞ ട്രെൻഡ് ബോൾട്ട് 1 റൺ മാത്രം വഴങ്ങി 2 വിക്കറ്റു പിഴുതു. രോഹിത് ശർമ നേരിട്ട ആദ്യ പന്തിൽ സഞ്ജുവിന് ക്യാച്ച് നൽകി മടങ്ങിയപ്പോൾ നമർ ധിർ വിക്കറ്റിനു മുന്നിൽ കുടുങ്ങി. ഇംപാക്ട് പ്ലെയറായി എത്തിയ ഡെവാൾഡ് ബ്രെവിസിനെ തന്റെ തൊട്ടടുത്ത ഓവറിൽ ബോൾട്ട് തന്നെ മടക്കി. മൂവരും സംപൂജ്യരായാണ് മടങ്ങിയത്.
14 പന്തിൽ 20 റൺസെടുത്ത ഇഷാൻ കിഷനെ നാന്ദ്രേ ബർഗർ സഞ്ജുവിന്റെ കൈകളിലെത്തിച്ചു. ഇതോടെ മുംബൈ 4ന് 20 എന്ന നിലയിലേക്കു വീണു. പിന്നാലെയെത്തിയ ഹാർദിക് പാണ്ഡ്യ, തിലക് വർമയ്ക്കൊപ്പം സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും വൈകാതെ വീണു. ടീം സ്കോർ 100 തികയും മുൻപ് തിലക് വർമയും (29 പന്തിൽ 32) പുറത്തായി. വാലറ്റത്തിനൊപ്പം ടിം ഡേവിഡ് (24 പന്തിൽ 17) നടത്തിയ ചെറുത്തുനില്‍പാണ് ടീം സ്കോർ 100 കടത്തിയത്. പിയുഷ് ചൗള (3), ജെറാൾഡ് കോട്സീ (4), ജസ്പ്രീത് ബുമ്ര (8*), ആകാശ് മധ്‌വാൾ (4*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെസ്കോർ. റോയൽസിനു വേണ്ടി ബർഗർ രണ്ടും ആവേശ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി.