കേശവ് മഹാരാജ് (നാല് ഓവറിൽ 23 റൺസ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റ് ), ആവേശ് ഖാൻ ( നാല് ഓവറിൽ 34 റൺസ് വിട്ടുകൊടുത്ത് 2 വിക്കറ്റ്) എന്നിവരുടെ ബോളിങ്ങാണ് പഞ്ചാബിനെ ചെറിയ സ്കോറില്‍ തളക്കാന്‍ സഹായകമായത്. രാജസ്ഥാനായി ട്രന്റ് ബോൾട്ട്, കുൽദീപ് സെൻ, യുസ്‌വേന്ദ്ര ചെഹൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഇംപാക്ട് പ്ലെയറായി ഇറങ്ങി അവസാന ഓവറുകളിൽ തകർത്തടിച്ച അശുതോഷ് ശർമ (16 പന്തിൽ 31), ജിതേഷ് ശർമ (24 പന്തിൽ 29), ലിയാം ലിവിങ്സ്റ്റൻ (14 പന്തിൽ 21), എന്നിവരാണ് പഞ്ചാബിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
advertisement
ഓപ്പണർമാരായ അഥർവ ടെയ്‌ഡ് (12 പന്തിൽ 15), ജോണി ബെയർസ്റ്റോ (19 പന്തിൽ 15) എന്നിവരുടെ ഒന്നാം വിക്കറ്റിൽ 27 റൺസ് കൂട്ടുകെട്ട് നാലാം ഓവറിൽ അഥർവയെ പുറത്താക്കി ആവേശ് ഖാൻ പൊളിച്ചു. 38ന് 1 എന്ന നിലയിലായിരുന്നു പവര്‍പ്ലേ അവസാനിക്കുമ്പോള്‍ പഞ്ചാബ്. സീസണിലെ ഏറ്റവും കുറഞ്ഞ പവർപ്ലേ സ്കോറുകളിൽ ഒന്നാണ് ഇത്.
പ്രഭ്സിമ്രാൻ സിങ് (14 പന്തിൽ 10), ക്യാപ്റ്റൻ സാം കറൻ (10 പന്തിൽ 6), ശശാങ്ക് സിങ് (9 പന്തിൽ 9), എന്നിവർക്കും തിളങ്ങാനായില്ല. ആറാം വിക്കറ്റിൽ ഒന്നിച്ച ജിതേഷ് ശർമ– ലിയാം ലിവിങ്സ്റ്റൻ സഖ്യം പഞ്ചാബ് സ്കോർ 100 കടത്തി. ഇരുവും ചേർന്ന് 33 റൺസ് കൂട്ടിച്ചേർത്തു.
അവസാന ഓവറുകളിൽ അശുതോഷ് ശർമയുടെ ബാറ്റിങ്ങാണ് പഞ്ചാബിന്റെ സ്കോർ 150നടുത്ത് എത്തിച്ചത്. അവസാന പന്തിലാണ് അശുതോഷ് പുറത്തായത്. ഹർപ്രീത് ബ്രാർ (3 പന്തിൽ 3*) പുറത്താകാതെ നിന്നു.