TRENDING:

IPL 2024 RCB vs PBKS | ശിഖര്‍ ധവാന്‍ ടോപ് സ്കോറര്‍; പഞ്ചാബ് കിങ്സിനെതിരെ ബെംഗളൂരുവിന് 177 റൺസ് വിജയലക്ഷ്യം

Last Updated:

അല്‍സാരി ജോസഫ് എറിഞ്ഞ അവസാന ഓവറില്‍ ശശാങ്ക് സിങ് 2 സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ നേടിയ വിലപ്പെട്ട 17 റണ്‍സാണ് പഞ്ചാബ് സ്കോര്‍ 176 ലെത്തിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 177 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ്  20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. 37 പന്തില്‍ 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍.
advertisement

പവര്‍ പ്ലേ ഓവറില്‍ 40 റണ്‍സേ നേടാന്‍ പഞ്ചാബിന് സാധിച്ചിരുന്നുള്ളു. മൂന്നാം ഓവറില്‍ ജോണി ബെയര്‍ സ്‌റ്റോ ആദ്യം മടങ്ങി. മുഹമ്മദ് സിറാജിന്റെ പന്തില്‍ കോലിക്ക് ക്യാച്ച് നല്‍കിയാണ് ബെയര്‍  പുറത്തായത്. പിന്നാലെ ധവാനും പ്രഭ്‌സിമ്രാന്‍ സിങ്ങും ചേര്‍ന്ന് 55 റണ്‍സിന്റെ പാര്‍ടണര്‍ഷിപ്പ് ഉയര്‍ത്തി. 17 പന്തില്‍ 25 റണ്‍സുമായി പ്രഭ്‌സിമ്രാനെ മാക്‌സ്‌വെല്‍ പുറത്താക്കി.

advertisement

കഴിഞ്ഞ മത്സരത്തിലെ വമ്പനടിക്കാരന്‍ ലാം ലിവിങ്സ്റ്റണ്‍ ആണ് പിന്നാലെ ക്രീസിലെത്തിയത്.  അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിങ് പ്രതീക്ഷിച്ച് ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും വിജയിച്ചില്ല. 13 പന്തില്‍ 17 റണ്‍സെടുത്ത് ലാം ലിവിങ്സ്റ്റണ്‍ മടങ്ങി. അനുജ് റാവത്തിന്‍റെ ക്യാച്ചില്‍ തൊട്ടുപിന്നാലെ ശിഖര്‍ ധവാനും പുറത്തായി. ഒരു സിക്‌സും അഞ്ച് ഫോറുമുള്‍പ്പെടെയാണ് 45 റണ്‍സുമായാണ് ധവാന്‍ കൂടാരംകയറിയത്.

സാം കറന്‍ (17 പന്തില്‍ 23), വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ (20 പന്തില്‍ 27), ഹര്‍പ്രീത് ബ്രാര്‍ (പൂജ്യം) എന്നിവരും പിന്നാലെ പുറത്തായി. അല്‍സാരി ജോസഫ് എറിഞ്ഞ അവസാന ഓവറില്‍ ശശാങ്ക് സിങ് 2 സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ നേടിയ വിലപ്പെട്ട 17 റണ്‍സാണ് പഞ്ചാബ് സ്കോര്‍ 176 ലെത്തിച്ചത്. ശശാങ്ക് എട്ട് പന്തില്‍ 21 റണ്‍സ് നേടി പുറത്താവാതെ നിന്നു. ബെംഗളൂരുവിനായി 4 ഓവറില്‍ 26 റണ്‍സ് വിട്ടുനല്‍കി സിറാജ് 2 വിക്കറ്റ് നേടി. 3 ഓവറില്‍ 29 റണ്‍സ് വഴങ്ങി മാക്‌സ്‌വെല്ലും 2 വിക്കറ്റ് നേടി. യഷ് ദയാലിനും അല്‍സാരി ജോസഫിനും ഒരോ വിക്കറ്റ് വീതം ലഭിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2024 RCB vs PBKS | ശിഖര്‍ ധവാന്‍ ടോപ് സ്കോറര്‍; പഞ്ചാബ് കിങ്സിനെതിരെ ബെംഗളൂരുവിന് 177 റൺസ് വിജയലക്ഷ്യം
Open in App
Home
Video
Impact Shorts
Web Stories