ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് രാജസ്ഥാൻ ഹൈദരാബാദ് പോരാട്ടം. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മുംബൈ ചെന്നൈ പോരാട്ടം. ഈ സീസണിലെ ആദ്യ മത്സരം സ്വന്തം തട്ടകത്തിൽ തുടങ്ങാനാവുന്നത് ചെന്നെയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. കാണികളുടെ കൂടുതൽ പിന്തുണയും ചെന്നൈയ്ക്കായിരിക്കും. അതേ സമയം രാജസ്ഥാന്റെ സ്റ്റാർ പ്ളെയറായ സഞ്ജു സാംസണിന്റെ ഹൈദരാബാദിലെ മികച്ച ബാറ്റിംഗ് ചരിത്രം എവേ മത്സരമാണെങ്കിലും രാജസ്ഥാന് ആത്മവിശ്വാസം പകരുന്നതാണ്.
കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ ഹൈദരാബാദിന് എതിരായ മത്സരം രാജസ്ഥാൻ റോയൽസിന് ഒട്ടും എളുപ്പമാകില്ല എന്നുറപ്പാണ്. പാറ്റ് കമ്മിൻസിന്റെ നായകത്വത്തിലിറങ്ങുന്ന ഹൈദരാബാദ് ടീമലെ ഇഷാൻ കിഷൻ, ട്രാവിസ് ഹെഡ്, ഹെൻഡ്രിക് ക്ളാസൻ തുടങ്ങിയവരടങ്ങിയ ബാറ്റിംഗ് നിരയും ശക്തമാണ്.
advertisement
ആദ്യ മൂന്ന് മത്സരങ്ങളിലും ബാറ്റ്സ്മാൻ മാത്രമായാണ് സഞ്ജു ഇറങ്ങുക. റയാൻ പരാഗമായിരിക്കും രാജസ്ഥാനെ നയിക്കുക. ഈ മത്സരത്തിൽ ഒരു റെക്കോഡ് നേട്ടം കൂടി സഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്. ഹൈദരാബാദിനെതിരെ 66 റൺസ് നേടിയാൽ രാജസ്ഥാൻ റോയൽസിനായി 4000 റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന റെക്കോഡ് സഞ്ജുവിന് സ്വന്തമാകും. 146 മത്സരങ്ങളാണ് രാജസ്ഥാന് വേണ്ടി ഇതുവരെ സഞ്ജുകളിച്ചത്.
ഐപിഎല്ലിൽ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ഗ്ളാമർ പോരാട്ടമാണ് ചെന്നൈയും മുംബൈയും തമ്മിലുള്ളത്. ടൂർണമെന്റിൽ തന്നെ ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻമാരായ കരുത്തൻമാരായ രണ്ട് ടീമുകൾ തമ്മിലുള്ള മത്സരം എന്നതു തന്നെയാണ് ചെന്നൈ മുംബൈ മത്സരത്തെ വെത്യസ്തമാക്കുന്നത്. റുതുരാജ് ഗെയ്ക്‌വാദാണ് ചെന്നൈയെ നയിക്കുന്നത്. സൂര്യകുമാര്‍ യാദവാണ് ഇന്ന് മുംബൈയെ നയിക്കുന്നത്. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിൽ കുറഞ്ഞ ഒവർ നിരക്കനിറെ പേരിൽ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് ഒരു മത്സരത്തിൽ വിലക്കേർപ്പെടുത്തിയതിനാലാണ് സൂര്യകുമാർ യാദവ് ഈ മത്സരത്തിൽ ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്തത്.
ക്യാപ്റ്റൻമാർ മാറിയെങ്കിലും എം എസ് ധോണിയും രോഹിത് ശര്‍മയും നേര്‍ക്കുനേര്‍ വരുന്നതാണ് മുംബൈ ചെന്നൈ മത്സരത്തിന്റെ പ്രധാന ആകർഷണം