വെസ്റ്റ് ഇന്‍ഡീസ് ബാറ്റർ റോവ്മൻ പവലിനെ പൊന്നുംവിലയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയതാണ് ആദ്യഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ വില്‍പ്പന. മധ്യനിര ബാറ്റര്‍, പേസ് ബോളര്‍ എന്നിങ്ങനെ ഉപയോഗിക്കാവുന്ന താരത്തെ 7 കോടി 40 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. തുടക്കം മുതൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും താരത്തിന് വേണ്ടി രംഗത്തുണ്ടായിരുന്നു. പക്ഷേ അവസാന നിമിഷം അവര്‍ പിൻവാങ്ങിയതോടെ ഒരു കോടി രൂപ അടിസ്ഥാന വിലയുള്ള പവലിനെ രാജസ്ഥാന്‍ സ്വന്തം പാളയത്തിലെത്തിച്ചു.
Also Read - ഐപിഎൽ താരലേലം ദുബായിൽ ആരംഭിച്ചു ; കളിക്കാർക്ക് വിലയിടുന്നത് എങ്ങനെ?
advertisement
ഓസ്ട്രേലിയയുടെ ലോകകപ്പ് ഹീറ ട്രാവിസ് ഹെഡിനെ 6.8 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. അതേസമയം ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ വാങ്ങാന്‍ ആളില്ലാതെ ആദ്യ.ഘട്ട ലേലത്തില്‍ അൺസോൾഡ് ആയി. 2 കോടി രൂപ അടിസ്ഥാന വിലയുള്ള ദക്ഷിണാഫ്രിക്കൻ ബോളർ റിലീ റൂസോയെയും ആരും വാങ്ങാന്‍ തയാറായില്ല. ഇംഗ്ലിഷ് ബാറ്റർ ഹാരി ബ്രൂക്കിനെ 4 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള മലയാളി താരം കരുൺ നായരെയും ആരും വിളിച്ചെടുത്തില്ല.
രണ്ടു കോടി രൂപ അടിസ്ഥാന വിലയുള്ള ഷാർദൂൽ ഠാക്കൂറിനെ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി. നാലു കോടി രൂപയ്ക്കാണ് സിഎസ്കെ താരത്തെ വിളിച്ചെടുത്തത്. ഇന്ത്യൻ വംശജനായ ന്യൂസീലന്‍ഡിന്റെ യുവ ഓൾ റൗണ്ടർ രചിന്‍ രവീന്ദ്ര ചെന്നൈ സൂപ്പർ കിങ്സിലെത്തി. 1.8 കോടി രൂപയാണ് രചിനു ലഭിക്കുക. താരത്തിനായി ചെന്നൈ സൂപ്പർ കിങ്സും പഞ്ചാബ് കിങ്സും തമ്മില്‍ ശക്തമായ മത്സരം നടന്നെങ്കിലും താരത്തെ നിലവിലെ ചാമ്പ്യന്‍മാര്‍ സ്വന്തമാക്കി.