മറ്റൊരു മലയാളി താരമായ സച്ചിൻ ബേബിയെ 30 ലക്ഷത്തിനാണ് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. സച്ചിൻ ബേബിയുടെ അടിസ്ഥാന വിലയും 30 ലക്ഷം തന്നെയായിരുന്നു. കേരള ക്രിക്കറ്റ് ലീഗിൻറെ പ്രഥമ സീസണിൽ വിജയികളായ ഏരീസ് കൊല്ലം സെയിലേഴ്സിന്റെ ക്യാപ്റ്റയിരുന്നു 35 കാരനായ സച്ചിൻ ബേബി.
ഐപിഎൽ താര ലേലത്തിൽ 12 കേരള താരങ്ങളായിരുന്നു പങ്കെടുത്തത്. എന്നാൽ മൂന്നുപേരെ മാത്രമാണ് ടീമുകൾ സ്വന്തമാക്കിയത്. രോഹൻ എസ് കുന്നുമ്മലിനെയും മുഹമ്മദ് അസ്ഹറുദ്ദീനെയും ടീമുകൾ സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇവരെ ലേലത്തിൽ വിളിച്ചില്ല. അബ്ദുൽ ബാസിത്, സൽമാൻ നിസാർ എന്നിവരെയും ഒരു ടീമും ലേലത്തിൽ വിളിച്ചില്ല. തമിഴ്നാടിനു വേണ്ടി കളിക്കുന്ന മലയാളി താരം സന്ദീപ് വാര്യർ രണ്ടുവട്ടം ലേലത്തിൽ വന്നെങ്കിലും ഒരു ടീമും സ്വന്തമാക്കിയില്ല. കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ ലേലത്തിന്റെ രണ്ടാം ദിവസം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ അടിസ്ഥാനവിലയായ രണ്ടുകോടി രൂപയ്ക്ക് സ്വന്തമാക്കി.
advertisement