കഴിഞ്ഞതവണ 18 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ സഞ്ജുവിനെ നിലനിർത്തിയത്. 2013 ൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം 2016, 2017 എന്നീ രണ്ട് സീസണുകളിൽ ഡൽഹി ക്യാപ്പിറ്റൽസിന് വേണ്ടി കളിച്ചതൊഴികെ മറ്റെല്ലാ സീസണുകളിലും രാജസ്ഥാന് വേണ്ടിയാണ് സഞ്ജു കളിച്ചത്.177 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള സാംസൺ, ലീഗിലെ ഏറ്റവും പരിചയസമ്പന്നനായ കളിക്കാരിൽ ഒരാളാണ്.2021 മുതല്‍ രാജസ്ഥാന്റെ ക്യാപ്റ്റൻ കുപ്പായമണിഞ്ഞ സഞ്ജു ആ വര്‍ഷം ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തു.ചെന്നൈ അദ്ദേഹത്തിന്റെ കരിയറിലെ മൂന്നാമത്തെ ഫ്രാഞ്ചൈസിയാണ്.'വണക്കം സഞ്ജു' എന്ന കുറിപ്പോടെ സിഎസ്‌കെ ജഴ്‌സിയണിഞ്ഞ സഞ്ജുവിന്റെ ചിത്രം പങ്കുവെച്ചാണ് ടീം താരത്തിന്റെ വരവ് ആഘോഷമാക്കിയത്.
advertisement
"നമ്മള്‍ ഇവിടെ കുറച്ചു കാലമേ ഉള്ളൂ. ഈ ഫ്രാഞ്ചൈസിക്ക് എന്റെ എല്ലാം നല്‍കി, മികച്ച ക്രിക്കറ്റ് ആസ്വദിച്ചു, ജീവിതകാലം മുഴുവന്‍ ചില ബന്ധങ്ങള്‍ സ്ഥാപിച്ചു, ഫ്രാഞ്ചൈസിയില്‍ ഉള്ള എല്ലാവരെയും എന്റെ കുടുംബത്തെ പോലെയാണ് കണ്ടത്. ഞാന്‍ മുന്നോട്ട് പോകുകയാണ്.. എല്ലാത്തിനും എപ്പോഴും നന്ദിയുള്ളവനായിരിക്കും' രാജസ്ഥാൻ റോയൽസുമായുള്ള തന്റെ 10 വർഷത്തെ ബന്ധം അവസാനിപ്പിക്കുന്ന വേളയിൽ സഞ്ജു സമൂഹ മാധ്യമത്തിൽ എഴുതി.
സിഎസ്‌കെയ്ക്ക് വേണ്ടി 12 സീസണുകൾ കളിച്ച ജഡേജ, 250-ലധികം മത്സരങ്ങൾ കളിച്ചിട്ടുള്ള ലീഗിലെ ഏറ്റവും പരിചയസമ്പന്നനായ കളിക്കാരിൽ ഒരാളാണ്.ചെന്നൈയുടെ മൂന്ന് കിരീടനേട്ടങ്ങളില്‍പങ്കാളിയുമാണ് ജഡേജ.വ്യാപാര കരാറിന്റെ ഭാഗമായി, ജഡേജയുടെ ലീഗ് ഫീസ് 18 കോടി രൂപയിൽ നിന്ന് 14 കോടി രൂപയായി പരിഷ്കരിച്ചിരുന്നു. ജഡേജയെ കൂടാതെ ഇംഗ്ലണ്ടിന്റെ സാം കറനെയും ചൈന്നൈ രാജസ്ഥാൻ റോയൽസിന് കൈമാറി.
