യുഎഇയിൽ നടക്കുന്ന ടൂർണമെന്റിൽ സ്റ്റേഡിയങ്ങളിലേക്ക് കാണികൾ തിരിച്ചെത്തുന്നു എന്നതാണ് പ്രധാന ആകർഷണം. സ്റ്റേഡിയങ്ങളിലെ ഗാലറികളിൽ പരിമിത തോതിലായിരിക്കും കാണികളെ പ്രവേശിപ്പിക്കുക എന്ന് ബിസിസിഐ അറിയിച്ചിരുന്നു.
ഒക്ടോബറിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള സന്നാഹ മത്സരമെന്ന നിലയിലും ഇത്തവണത്തെ ഐപിഎൽ ശ്രദ്ധ നേടുന്നുണ്ട്. ഇന്ത്യയുൾപ്പെടെ ലോകത്തെ വിവിധ ടീമുകളിലെ ലോകകപ്പ് സംഘത്തിൽ ഉൾപ്പെട്ട മിക്ക കളിക്കാരും ഐപിഎല്ലിൽ ഭാഗമാണ്. എന്നാൽ, കോവിഡ് ഭീതി മൂലവും വ്യകതിപരമായ കാരണങ്ങൾ മൂലവും പ്രമുഖ താരങ്ങൾ പിന്മാറിയത് പല ടീമുകൾക്കും ചെറിയ പ്രതിസന്ധി നൽകുന്നുണ്ട്. ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്, പേസർ ജോഫ്രാ ആർച്ചർ എന്നിവരുൾപ്പെടെ ആറ് ഇംഗ്ലണ്ട് താരങ്ങളും, ഓസീസ് പേസ് ബൗളർ പാറ്റ് കമ്മിൻസും പിന്മാറിയിരുന്നു.
advertisement
ഐപിഎൽ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങളുടെ സമയക്രമം - (തീയതി, മത്സരം, സമയം എന്ന ക്രമത്തിൽ)
സെപ്റ്റംബർ 19: ചെന്നൈ – മുംബൈ - രാത്രി 7.30
സെപ്റ്റംബർ 20: കൊൽക്കത്ത – ബാംഗ്ലൂർ - രാത്രി 7.30
സെപ്റ്റംബർ 21: പഞ്ചാബ് – രാജസ്ഥാൻ - രാത്രി 7.30
സെപ്റ്റംബർ 22: ഡൽഹി – ഹൈദരാബാദ് - രാത്രി 7.30
സെപ്റ്റംബർ 23: മുംബൈ – കൊൽക്കത്ത - രാത്രി 7.30
സെപ്റ്റംബർ 24: ചെന്നൈ – ബാംഗ്ലൂർ - രാത്രി 7.30
സെപ്റ്റംബർ 25: ഡൽഹി – രാജസ്ഥാൻ - വൈകിട്ട് 3.30
ഹൈദരാബാദ് – പഞ്ചാബ് - രാത്രി 7.30
സെപ്റ്റംബർ 26: ചെന്നൈ – കൊൽക്കത്ത - വൈകിട്ട് 3.30
ബാംഗ്ലൂർ – മുംബൈ - രാത്രി 7.30
സെപ്റ്റംബർ 27: ഹൈദരാബാദ് – രാജസ്ഥാൻ - രാത്രി 7.30
സെപ്റ്റംബർ 28: കൊൽക്കത്ത – ഡൽഹി - വൈകിട്ട് 3.30
മുംബൈ – പഞ്ചാബ് - രാത്രി 7.30
സെപ്റ്റംബർ 29: രാജസ്ഥാൻ – ബാംഗ്ലൂർ - രാത്രി 7.30
സെപ്റ്റംബർ 30: ഹൈദരാബാദ് – ചെന്നൈ - രാത്രി 7.30
ഒക്ടോബർ 1: കൊൽക്കത്ത– പഞ്ചാബ് - രാത്രി 7.30
ഒക്ടോബർ 2: മുംബൈ – ഡൽഹി - വൈകിട്ട് 3.30
രാജസ്ഥാൻ – ചെന്നൈ - രാത്രി 7.30
ഒക്ടോബർ 3: ബാംഗ്ലൂർ – പഞ്ചാബ് - വൈകിട്ട് 3.30
കൊൽക്കത്ത – ഹൈദരാബാദ് - രാത്രി 7.30
ഒക്ടോബർ 4: ഡൽഹി – ചെന്നൈ - രാത്രി 7.30
ഒക്ടോബർ 5: രാജസ്ഥാൻ – മുംബൈ - രാത്രി 7.30
ഒക്ടോബർ 6: ബാംഗ്ലൂർ – ഹൈദരാബാദ് - രാത്രി 7.30
ഒക്ടോബർ 7: ചെന്നൈ – പഞ്ചാബ് - വൈകിട്ട് 3.30
കൊൽക്കത്ത – രാജസ്ഥാൻ - രാത്രി 7.30
ഒക്ടോബർ 8: ഹൈദരാബാദ് – മുംബൈ - വൈകിട്ട് 3.30
ബാംഗ്ലൂർ – ഡൽഹി - രാത്രി 7.30
ഒക്ടോബർ 10: ക്വാളിഫയർ 1 - രാത്രി 7.30
ഒക്ടോബർ 11: രാത്രി 7.30 എലിമിനേറ്റർ
ഒക്ടോബർ 13: ക്വാളിഫയർ 2 - രാത്രി 7.30
ഒക്ടോബർ 15: ഫൈനൽ - രാത്രി 7.30
* മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തത്സമയം