15ാം മിനുറ്റില്‍ ഇറാന്‍ മുന്നിലെത്തിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ് സൈഡാണെന്ന് തെളിഞ്ഞപ്പോള്‍ ഗോള്‍ അനുവദിച്ചില്ല. പിന്നീട് ആദ്യ പകുതി അവസാനിക്കുന്നത് വരെ വല കുലുക്കാന്‍ ഇരു ടീമുകള്‍ക്കും കഴിഞ്ഞില്ല. മികച്ച മുന്നേറ്റങ്ങളുമായി ഇറാന്‍ നിരന്തരം വെയ്ല്‍സിനെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു.
Also Read- നാടെങ്ങും ചുവരെഴുത്തുകളും അലങ്കാരങ്ങളും; ഫുട്ബോൾ ആവേശത്തിൽ കൊൽക്കത്ത
86 ാം മിനുട്ടിൽ വെയിൽസ് ഗോൾ കീപ്പർ വെയ്ൻ ഹെനെസെസി ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇറാന്‍ താരം തരെമിയെ ഫൗൾ ചെയ്തതിനാണ് ചുവപ്പ് കാർഡ് കണ്ടെത്ത്. ഖത്തർ ലോകകപ്പിലെ ആദ്യ ചുവപ്പ് കാർഡാണിത്. ഇതോടെ പത്ത് താരങ്ങളുമായിയാണ് വെയ്ല്‍സ് കളിച്ചത്. തോൽവിയോടെ വെയ്ല്‍സിന്റെ പ്രീക്വാർട്ടർ സ്വപ്നങ്ങൾ തുലാസിലായി.
advertisement
അതേസമയം, ലോകകപ്പിൽ ഇന്ന് ആതിഥേയരായ ഖത്തർ രണ്ടാം മത്സരത്തിനിറങ്ങും. വൈകിട്ട് 6.30ന് ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗലാണ് എതിരാളി. ആദ്യകളിയിൽ അമ്പേ പരാജയപ്പെട്ട ഖത്തറിന് നാട്ടുകാർക്ക് മുന്നിൽ ജയിച്ചുതുടങ്ങണം. സെനഗലാകട്ടെ തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ്.
ഗ്രൂപ്പ് ബിയിൽ അമേരിക്ക ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. അർധരാത്രി കഴിഞ്ഞ് 12.30 മുതലാണ് മത്സരം. വെയ്ൽസിനെ സമനിലയിൽ തളച്ചാണ് അമേരിക്കയുടെ വരവ്. ഇംഗ്ലണ്ടാകട്ടെ ആദ്യകളിയിൽ ഇറാനെ ഗോൾമഴയിൽ മുക്കിയതിന്റെ ആത്മവിശ്വാസത്തിലാണ്. അർധരാത്രി കഴിഞ്ഞ് 12.30 നാണ് മത്സരം.