TRENDING:

2026 ഫിഫ ലോകകപ്പിൽ നിന്ന് പിന്മാറി ഇറാൻ; സ്ഥിരീകരണവുമായി കായികമന്ത്രി

Last Updated:

അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യു എസും ഇസ്രായേലും ചേർന്ന് രാജ്യത്തിനെതിരെ നടത്തിയ വ്യോമാക്രമണങ്ങളെത്തുടർന്ന് 2026-ലെ ഫിഫ ലോകകപ്പിൽ നിന്ന് ഇറാൻ പിന്മാറി. കായിക മന്ത്രി അഹമ്മദ് ദോന്യമാലിയാണ് ബുധനാഴ്ച സ്റ്റേറ്റ് ടെലിവിഷനിലൂടെ ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. തങ്ങളുടെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനിയെ കൊലപ്പെടുത്തിയ അഴിമതി നിറഞ്ഞ ഭരണകൂടം ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ ഒരു സാഹചര്യത്തിലും പങ്കെടുക്കാൻ കഴിയില്ലെന്ന് കായിക മന്ത്രി പറഞ്ഞതായി റോയിട്ടേഴ്സിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഇറാൻ ഫുട്ബോൾ ടീം
ഇറാൻ ഫുട്ബോൾ ടീം
advertisement

നിലവിൽ അമേരിക്കയും ഇസ്രായേലും ഒരു വശത്തും ഇറാൻ മറുവശത്തുമായി തുടരുന്ന സംഘർഷം ഫെബ്രുവരി 28-നാണ് ആരംഭിച്ചത്. കഴിഞ്ഞ എട്ടു മാസത്തിനിടെ രണ്ട് യുദ്ധങ്ങളാണ് ഇറാനുമേൽ അടിച്ചേൽപ്പിക്കപ്പെട്ടതെന്നും ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായും ദോന്യമാലി ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യത്തിൽ ഇറാനിയൻ താരങ്ങൾ സുരക്ഷിതരല്ലെന്നും ലോകകപ്പിൽ പങ്കെടുക്കാനുള്ള അനുകൂല സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇറാന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളെല്ലാം ലോസ് ഏഞ്ചൽസ്, സിയാറ്റിൽ തുടങ്ങിയ അമേരിക്കൻ നഗരങ്ങളിലായിരുന്നു നിശ്ചയിച്ചിരുന്നത്. ഇറാനിയൻ ടീമിനെ സ്വാഗതം ചെയ്യാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സന്നദ്ധനാണെന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ കടുത്ത പ്രതികരണം വന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇറാൻ ഫുട്ബോൾ ഫെഡറേഷൻ (FFIRI) പ്രസിഡന്റ് മെഹ്ദി താജും സമാനമായ നിലപാടാണ് സ്വീകരിച്ചത്. രാജ്യം ഇത്രയും വലിയ ആക്രമണങ്ങൾ നേരിട്ടുകൊണ്ടിരിക്കുമ്പോൾ ഒരു ദേശീയ ടീമിനെ ഇത്തരം സാഹചര്യത്തിലേക്ക് അയക്കാൻ ബോധമുള്ള ആർക്കും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ജൂൺ 11-ന് മെക്സിക്കോ സിറ്റിയിൽ ആരംഭിച്ച് ജൂലൈ 19-ന് ന്യൂയോർക്കിൽ അവസാനിക്കുന്ന ലോകകപ്പിൽ ഇതോടെ ഇറാന്റെ സാന്നിധ്യം ഉണ്ടാകില്ലെന്ന് ഉറപ്പായി.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
2026 ഫിഫ ലോകകപ്പിൽ നിന്ന് പിന്മാറി ഇറാൻ; സ്ഥിരീകരണവുമായി കായികമന്ത്രി
Open in App
Home
Video
Impact Shorts
Web Stories