121 റണ്‍സിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സോടെയാണ് ആമി ഹണ്ടര്‍ തന്റെ 16ആം ജന്മദിനം ആഘോഷിച്ചത്. ആമിയുടെ നാലാം ഏകദിന മത്സരം മാത്രമായിരുന്നു ഇത്. 127 പന്തില്‍ എട്ട് ഫോറുകള്‍ അടങ്ങുന്നതായിരുന്നു ആമിയുടെ ഇന്നിങ്‌സ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിന്റെ റെക്കോര്‍ഡാണ് ആമി തകര്‍ത്തത്. 1999ല്‍ അയര്‍ലന്‍ഡിനെതിരെ പുറത്താവാതെ 114 റണ്‍സ് നേടുമ്പോള്‍ മിതാലിക്ക് 16 വയസ്സും 205 ദിവസവുമായിരുന്നു പ്രായം.
മത്സരത്തില്‍ അയര്‍ലന്‍ഡ് 85 റണ്‍സിന് സിംബാബ്വെയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് നിശ്ചിത 50 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തി. ഹണ്ടറിനൊപ്പം ഗാബി ലൂയിസ് (78), ലോറ ഡെലനി (68) എന്നിവരും അയര്‍ലന്‍ഡിനായി തിളങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്വെയ്ക്ക് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഈ മത്സരത്തോടെ 3-1ന് പരമ്പര സ്വന്തമാക്കാന്‍ അയര്‍ലന്‍ഡിനായി.
advertisement
Virat Kohli |'120 ശതമാനവും ടീമിനായി നല്‍കി'; ഐപിഎല്ലില്‍ അവസാന മത്സരം വരെയും ബാംഗ്ലൂരിനൊപ്പമെന്ന് വിരാട് കോഹ്ലി
ഐപിഎല്‍ പതിനാലാം സീസണിലെ ആവേശകരമായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നാല് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്വാളിഫയര്‍ രണ്ടിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. ആര്‍സിബി ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് കൊല്‍ക്കത്ത മറികടന്നത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാംഗ്ലൂരിന്റെ നായകനായി വിരാട് കോഹ്ലി ഇനി കളത്തിലിറങ്ങില്ല. തോല്‍വിയുടെ നിരാശയിലാണ് വിരാട് കോഹ്ലി റോയല്‍ ചലഞ്ചേഴ്‌സിന്റെ നായകസ്ഥാനത്തുനിന്നും പടിയിറങ്ങുന്നത്. അതേസമയം ഐപിഎല്ലിലെ അവസാന മത്സരം വരെ തന്റെ പ്രതിബദ്ധത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് മാത്രമായിരിക്കുമെന്ന് വിരാട് കോഹ്ലി പറഞ്ഞു. മത്സരശേഷമായിരുന്നു കോഹ്ലിയുടെ ഈ പ്രതികരണം. ഐപിഎല്ലില്‍ മറ്റേതെങ്കിലും ടീമിന് വേണ്ടി കളിക്കുമോയെന്ന ചോദ്യത്തിനും മത്സരശേഷം കോഹ്ലി മറുപടി നല്‍കി.
'യുവതാരങ്ങള്‍ക്ക് ടീമിലെത്തി അഗ്രസീവ് ക്രിക്കറ്റ് ഫ്രീഡത്തോടെയും വിശ്വാസത്തോടെയും കളിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിലും ഞാന്‍ ആ അന്തരീക്ഷം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ടീമിന് നല്‍കി. അതിന്റെ പ്രതികരണം എപ്രകാരമാണെന്ന് എനിക്കറിയില്ല. എന്നാല്‍ എല്ലാ സമയത്തും ഈ ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി കഴിവിന്റെ 120 ശതമാനവും ഞാന്‍ നല്‍കിയിട്ടുണ്ട്. അതിനിടെ ഒരു പ്ലേയറെന്ന നിലയില്‍ ഞാന്‍ തുടരും.'- കോഹ്ലി പറഞ്ഞു.
'തീര്‍ച്ചയായും, മറ്റൊരു ടീമിലും എനിക്ക് കളിക്കാനാകില്ല. മറ്റെന്തിനെക്കാളും ഞാന്‍ വിലകല്‍പ്പിക്കുന്നത് ആത്മാര്‍ഥതയ്ക്കാണ്. ഐ പി എല്ലില്‍ കളിക്കുന്ന അവസാന ദിവസം വരെയും എന്റെ പ്രതിബദ്ധത ആര്‍ സി ബിയോട് മാത്രമായിരിക്കും.'- കോഹ്ലി കൂട്ടിച്ചേര്‍ത്തു.