അവസാന മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തുന്ന ഇന്ത്യന്‍ താരങ്ങളുടെ രസകരമായ വീഡിയോ(video) സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്. പരിശീലനത്തിനിടയിലുള്ള മത്സരത്തില്‍ തെറ്റിച്ചതില്‍ സൂര്യകുമാര്‍ യാദവിനെ(Suryakumar Yadav) ഫുട്ബോള്‍ കൊണ്ട് അടിച്ചു ശിക്ഷിക്കാന്‍ ഇഷാന്‍ കിഷന്‍(Ishan Kishan) ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. അത് പരാജയപ്പെട്ടതോടെ ഇരുവരും തമ്മില്‍ തര്‍ക്കിക്കുന്നതും വീഡിയോയില്‍ കാണാം.
ജയ്പൂരിലും റാഞ്ചിയിലും ജയിച്ച് ട്രോഫി സ്വന്തമാക്കിയതിനാല്‍ ഇന്ത്യന്‍ ടീമില്‍ മാറ്റം ഉറപ്പ്. കെ എല്‍ രാഹുലിനോ സൂര്യകുമാര്‍ യാദവിനോ പകരം റുതുരാജ് ഗെയ്ക്വാദ് ബാറ്റിംഗ് നിരയിലെത്തും. റിഷഭ് പന്തിന് വിശ്രമം നല്‍കിയാല്‍ ഇഷാന്‍ കിഷനായിരിക്കും വിക്കറ്റ് കീപ്പര്‍. ആര്‍ അശ്വിന് പകരം യുസ്‌വേന്ദ്ര ചഹലും ഭുവനേശ്വര്‍ കുമാറിന് പകരം ആവേശ് ഖാനും പരിഗണനയിലുണ്ട്.
ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് ആശ്വാസ ജയമാണ് ന്യൂസിലന്‍ഡിന്റെ ലക്ഷ്യം. ന്യൂസിലന്‍ഡ് ടീമില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. പേസും ബൗണ്‍സുമുള്ള ഈഡന്‍ ഗാര്‍ഡനിലെ വിക്കറ്റില്‍ കിവീസിന് പ്രതീക്ഷയുണ്ടെങ്കിലും ടോസ് നിര്‍ണായകമാവും. മഞ്ഞുവീഴ്ചയുള്ളതിനാല്‍ ടോസ് നേടുന്നവര്‍ ബൗളിംഗ് തെരഞ്ഞെടുക്കും എന്നുറപ്പ്. ആദ്യ രണ്ട് കളിയിലും ടോസ് നേടിയ ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്താണ് ജയിച്ചത്.
Rishabh Pant | കിവീസിനെതിരെ ജേഴ്‌സിയില്‍ ഇന്‍സലേഷന്‍ ടേപ്പ് ഒട്ടിച്ച് റിഷഭ് പന്ത്; കാരണം ഇതാണ്
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ റിഷഭ് പന്തിന്റെ ജേഴ്സിയില്‍ മാത്രം ഒരു വ്യത്യസ്തത ഉണ്ടായിരുന്നു. നെഞ്ചിന്റെ ഭാഗത്തായി ഒരു ഇന്‍സലേഷന്‍ ടേപ്പ് ഒട്ടിച്ചാണ് റിഷഭ് പന്ത് ഇറങ്ങിയത്. മറ്റാരും ഇത് ചെയ്യാതിരുന്നപ്പോള്‍ റിഷഭ് പന്ത് മാത്രമാണ് ഇത്തരത്തില്‍ ഇന്‍സലേഷന്‍ ടേപ്പ് ഒട്ടിച്ചിറങ്ങിയത്. ഇതിന്റെ കാരണം എന്തെന്നാണ് ആരാധകര്‍ അന്വേഷിച്ചത്.
സംഭവം മറ്റൊന്നുമല്ല ഐസിസി ടി20 ലോകകപ്പിലെ അതേ ജേഴ്സിയണിഞ്ഞാണ് റിഷഭ് റാഞ്ചിയിലിറങ്ങിയത്. ഈ ജേഴ്സിയില്‍ ഐസിസി ടി20 ലോകകപ്പ് എന്ന് എഴുതിയിട്ടുണ്ട്. നിയമപ്രകാരം ഐസിസി ടൂര്‍ണമെന്റിന് ഉപയോഗിക്കുന്ന ജേഴ്സി മറ്റൊരു മത്സരത്തിനും ഉപയോഗിക്കാനാവില്ല. അതിനാല്‍ ഐസിസി ടി20 ലോകകപ്പ് എന്നെഴുതിയ ഭാഗം ഇന്‍സലേഷന്‍ ടേപ്പ് വെച്ച് ഒട്ടിച്ചാണ് റിഷഭ് ഇറങ്ങിയത്. എന്തിനാണ് ഈ ലോകകപ്പ് ജേഴ്സി റിഷഭ് ഉപയോഗിച്ചതെന്ന് വ്യക്തമല്ല. എന്നാല്‍ ഇന്‍സലേഷന്‍ ഒട്ടിച്ചതിന് കാരണമിതാണ്.