അതേസമയം സച്ചിന് തൊട്ടുപിന്നിൽ 320 റൺസുമായി ശുഭ്മാൻ ഗിൽ, 261 റൺസുമായി ക്രിസ് ശ്രീകാന്ത് എന്നിവരായിരുന്നു നിലനിന്നിരുന്നത്. കൂടാതെ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെന്ന നിലയിൽ തുടർച്ചയായി അർദ്ധ സെഞ്ച്വറി നേടിയ എം.എസ് ധോണിയുടെ റെക്കോർഡും ഈ യുവതാരം മറികടന്നു. 2017 ല്‍ വെസ്റ്റിൻഡീസിനെതിരെ തന്നെ തുടരെ രണ്ട് ഏകദിന അര്‍ധ സെഞ്ചുറികള്‍ ആണ് ധോണി നേടിയത്.
Also read-IND vs WI 2nd ODI: അവസരം മുതലാക്കാനാകാതെ സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച
advertisement
വിന്‍ഡീസ് ബൗളര്‍മാരില്‍ ഗുദാകേശ് മോതിയും റൊമാരിയോ ഷെപ്പേഡും മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചത് ഇന്ത്യയ്ക്ക് തിരിച്ചടിയാവുകയും മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിൽ സമനില നേടുകയും ചെയ്തു. മധ്യനിര ബാറ്റ്‌സ്മാൻമാർക്കൊന്നും വിജയം കൈവരിക്കാൻ കഴിയാതെ വന്നതോടെ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും വിരാട് കോഹ്‌ലിക്കും വിശ്രമം നൽകികൊണ്ടുള്ള ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ തീരുമാനം തെറ്റായിപ്പോയി എന്നാണ് വിലയിരുത്തൽ.
അതേസമയം ഷാര്‍ദുല്‍ താക്കൂറിന്റെ (8 ഓവറില്‍ 3/42) തകര്‍പ്പൻ സ്‌പെല്ലിനെ അതിജീവിച്ച വിൻഡീസ് മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റൻ ഷായ് ഹോപ്പ് 80 പന്തിൽ (63 നോട്ടൗട്ട്) ഉം കീസി കാര്‍ടി 65 പന്തിൽ (48 നോട്ടൗട്ട്) ഉം നേടി 91 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വെസ്റ്റിൻഡീസ് 36.4 ഓവറില്‍ തങ്ങളുടെ ലക്ഷ്യം മറികടന്നു. ഇഷാൻ കിഷനും (55 പന്തില്‍ 55) ശുഭ്മാൻ ഗില്ലും (49 പന്തില്‍ 34) ചേര്‍ന്ന് 90 റണ്‍സെടുത്ത ശേഷം 7.2 ഓവറില്‍ 23 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടമായത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി മാറി.
ഇന്ത്യൻ ടീം – ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.
വെസ്റ്റ് ഇൻഡീസ് ടീം – ബ്രാൻഡൻ കിംഗ്, കൈൽ മേയേഴ്‌സ്, അലിക്ക് അത്നാസെ, ഷായ് ഹോപ്പ്(w/c), ഷിമ്‌റോൺ ഹെറ്റ്‌മെയർ, കീസി കാർട്ടി, റൊമാരിയോ ഷെപ്പേർഡ്, യാനിക് കാരിയ, ഗുഡകേഷ് മോട്ടി, അൽസാരി ജോസഫ്, ജെയ്‌ഡൻ സീൽസ്