ബെംഗളൂരുവിന്റെ നെതർലൻഡ്സ് താരം കെസിയ വീൻഡോപ്പിന്റെ ഓൺ ഗോളില്‍ ആദ്യം ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. മത്സരത്തിന്റെ 52-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് മുന്നിൽ എത്തിയത്. പിന്നാലെ സൂപ്പര്‍ താരം അട്രിയൻ ലൂണാ ബ്ലാസ്റ്റേഴ്സിനായി രണ്ടാം ഗോള്‍ നേടി. 69-ാം മിനിറ്റിലായിരുന്നു ഈ ഗോള്‍ പിറന്നത്.ബെംഗളൂരു ക്യാപ്റ്റനും ഗോൾ കീപ്പറുമായ ഗുർപ്രീത് സിംഗ് സന്ധുവിൻ്റെ പിഴവിൽ നിന്നാണ് ഗോൾ നേടിയത്. അട്രിയൻ ലൂണയാണ് കളിയിലെ താരം.
advertisement
89-ാം മിനിറ്റിൽ കര്‍ട്ടിസ് മെയ്ന്‍ ബെംഗളൂരുവിനായി ആശ്വാസ ഗോള്‍ നേടി. കഴിഞ്ഞ സീസണിലെ തോല്‍വിയ്ക്ക് ഇതോടെ ബെംഗളൂരുവിനോട് പകരം വീട്ടാനും ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചു. കഴിഞ്ഞ സീസണ്‍ പ്ലേ ഓഫില്‍ വിവാദമായ ഗോളിലൂടെ ബെംഗളൂരു ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് സെമി ഫൈനലിലെത്തിയിരുന്നു.
അന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പ്രതിഷേധിച്ച് മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ടില്‍ നിന്ന് ഇറങ്ങിപ്പോയത് വലില വിവാദമായിരുന്നു. ആ തോല്‍വിക്ക് സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ മധുരപ്രതികാരം വീട്ടിയാണ് ബ്ലാസ്റ്റേഴ്സ് കളം വീട്ടത്.