TRENDING:

ISL 2023| മഞ്ഞക്കടല്‍ ആര്‍ത്തിരമ്പി ! ജംഷഡ്പൂര്‍ എഫ്.സിയെ തകര്‍ത്ത് കേരളാ ബ്ലാസ്റ്റേഴ്സ്

Last Updated:

74-ാം മിനിറ്റില്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് വിജയ ഗോള്‍ നേടിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ മഞ്ഞക്കടലിനെ സാക്ഷിയാക്കി ഐഎസ്എല്‍ പത്താം സീസണിലെ രണ്ടാം മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്.സിയെ തകര്‍ത്ത് കേരളാ ബ്ലാസ്റ്റേഴ്സിന് ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 74-ാം മിനിറ്റില്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് വിജയ ഗോള്‍ നേടിയത്. ദിമിത്രിയോസ് ഡയമന്റകോസിന്റെ അസിസ്സ്റ്റിലാണ്  ലൂണ ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സിനായി 12-ാം ഗോള്‍ നേടിയ ലൂണയാണ് കളിയിലെ താരം.
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആദ്യ പകുതിയിലടക്കം നിരവധി അവസരങ്ങള്‍ ഇരുടീമിനും ലഭിച്ചിട്ടും ഒന്നും ഗോള്‍ വലക്കടത്താന്‍ സാധിച്ചില്ല. ബ്ലാസ്റ്റേഴ്സിന്‍റെ മലയാളി ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന്‍റെ മിന്നും സേവുകള്‍ ബ്ലാസ്റ്റേഴ്സിന് മുതല്‍ക്കൂട്ടായി.

മലയാളം വാർത്തകൾ/ വാർത്ത/Sports/
ISL 2023| മഞ്ഞക്കടല്‍ ആര്‍ത്തിരമ്പി ! ജംഷഡ്പൂര്‍ എഫ്.സിയെ തകര്‍ത്ത് കേരളാ ബ്ലാസ്റ്റേഴ്സ്
Open in App
Home
Video
Impact Shorts
Web Stories