ഒരേ സമയം എതിരാളികളോടും പരിക്കുകളോടും ഇടതടവില്ലാതെ ഏറ്റുമുട്ടിയാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ യാത്ര. പരിക്ക് മൂലം സൂപ്പർ താരം അഡ്രിയൻ ലൂണയെയും ക്വാമെ പെപ്രയെയും ടീമിനു നഷ്ടമായി. എന്നിട്ടും പതിമൂന്ന് മത്സരങ്ങളിൽ എട്ടിലും വിജയം നേടി മഞ്ഞപ്പട തളരാതെ കുതിക്കുകയാണ്. ഇന്ന് ഹോം ഗൗണ്ടിലെ മത്സരത്തിൽ കരുത്തരായ പഞ്ചാബിനെയാണ് കൊമ്പന്മാര്‍ നേരിടുക. കടുത്ത മത്സരം പ്രതീക്ഷിക്കുന്നതായി കോച്ച് ഇവാൻ വുക്കോമനോവിച്ച് അറിയിച്ചു.
പരിക്ക് മാറി മാർച്ചോടെ നായകൻ ലൂണയും ടീമിൽ എത്തും. ലൂണ മുംബൈയിൽ ചികിത്സയുടെ രണ്ടാം ഘട്ടത്തിലാണ്. ഇന്നത്തെ കളികാണാൻ സ്റ്റാൻഡിൽ ലൂണ ഉണ്ടാകുമെന്നും കോച്ച് പറഞ്ഞു . കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരുവിനെതിരെ നേടിയ മിന്നുന്ന വിജയവുമായാണ് പഞ്ചാബ് ഇറങ്ങുന്നത്. ടീം ആത്മവിശ്വാസത്തിലാണെന്ന് പഞ്ചാബ് എഫ്സി കോച്ച് സ്റ്റൈകോസ് വെർഗറ്റിസ് വ്യക്തമാക്കി.
advertisement