ഡല്‍ഹിക്കായി സീസണിലെ മികച്ച ഗോളായിരുന്നു ആദ്യ പകുതിയില്‍ ബംഗാള്‍ താരം റാണാ ഗരാമി നേടിയത്. പൂനെ ഗോളി വിശാല്‍ കൈതിനെ കാഴ്ചക്കാരനാക്കിയായിരുന്നു ഗരാമിയുടെ ഗോള്‍ നേട്ടം. പോസ്റ്റിന്റെ നാല്‍പ്പത് വാര അകലെ നിന്ന് ഗരാമി തൊടുത്ത ഷോട്ട് നോക്കി നില്‍ക്കാനെ പൂനെ പ്രതിരോധത്തിനും ഗോളിയ്ക്കും കഴിഞ്ഞുള്ളു. ഐഎസ് എല്ലില്‍ അരങ്ങേറ്റം കളിക്കുന്ന ഗരാമി മികച്ച ഗോളിലൂടെ ടീമിലെ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.
advertisement
മലയാളി താരം ആഷിഖ് കുരുണിയന്റെ മിന്നുന്ന നീക്കങ്ങള്‍ക്കും മൈതാനം സാക്ഷ്യം വഹിച്ചു. ആല്‍ഫാരോയും ആഷിഖ് കുരുണിയനും ചേര്‍ന്ന് മത്സരത്തിന്റെ തുടക്കത്തില്‍ മികച്ച ഒത്തിണക്കമായിരുന്നു പൂനെ നിരയില്‍ കാട്ടിയത്. എന്നാല്‍ വൈകാതെ മത്സരത്തിലേക്ക് തിരിച്ച് വന്ന ഡല്‍ഹി പൂനെ പോസ്റ്റ് ലക്ഷ്യം വെക്കാന്‍ തുടങ്ങുകയായിരുന്നു.
ലക്ഷ്യത്തിലേക്ക് മൂന്നു ഷോട്ടുകളായിരുന്നു ഡല്‍ഹി തൊടുത്തത് പൂനെയാകട്ടെ രണ്ട് ഷോട്ടുകളും. ഏഴ് കോര്‍ണറുകള്‍ ഡല്‍ഹി നേടിയപ്പോള്‍ പൂനെ 11 എണ്ണം നേടിയെടുത്തു.