അരങ്ങേറ്റ മത്സരങ്ങളിലെ സെഞ്ച്വറി വീരന്‍; ഫസ്റ്റ് ക്ലാസ് അനുഭവ സമ്പത്തില്‍ സച്ചിനു പുറകില്‍: പൃഥ്വി ഷായെന്ന പതിനെട്ടുകാരന്റെ കരിയര്‍ ഇങ്ങിനെ
Last Updated:
രാജ്‌കോട്ട്: നാളെ ആരംഭിക്കുന്ന ഇന്ത്യ വിന്‍ഡീസ് ആദ്യ ടെസ്റ്റ് മത്സരത്തില്‍ അരങ്ങേറ്റം കുറിക്കുന്ന പതിനെട്ടുകാരന്‍ പൃഥ്വി ഷായെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം നോക്കി കാണുന്നത്. ഇന്ത്യക്കായി ടെസ്റ്റ് മത്സരം കളിക്കുന്ന 293 ാം താരമായാണ് പൃഥ്വി കോഹ്‌ലിയുടെ കീഴില്‍ ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തിനിറങ്ങുന്ന തനിക്ക് യാതൊരു ടെന്‍ഷനും ഇല്ലെന്നാണ് യുവതാരം പറയുന്നത്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കുന്ന അനുഭവസമ്പത്ത് കുറഞ്ഞ താരമാണ് പൃഥി ഷാ. സച്ചിന്‍ 9 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രം കളിച്ചായിരുന്നു ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചത്. ഷായാകട്ടെ 14 മത്സരങ്ങളിലും. വെറും 14 മത്സരങ്ങള്‍ മാത്രമേയുള്ളൂവെങ്കിലും അതില്‍ മികച്ച റെക്കോര്‍ഡാണ് താരത്തിനു ഉയര്‍ത്തിക്കാട്ടാന്‍ ഉള്ളത്.
ഏഴ് സെഞ്ച്വറികളും അഞ്ച് അര്‍ദ്ധ സെഞ്ച്വറികളുമാണ് താരം 14 മത്സരങ്ങളില്‍ നിന്നും നേടിയത്. 1418 റണ്‍സ് സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു. ഈ വര്‍ഷമാദ്യം നടന്ന അണ്ടര്‍ 19 വേള്‍ഡ് കപ്പില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ച പൃഥ്വി ഷാ ടീമിനെ ലോക ചാമ്പ്യന്മാരാക്കുകയും ചെയ്തു.
advertisement

രഞ്ജി ട്രോഫിയിലെയും ദുലിപ് ട്രോഫിയിലെയും അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടി ദേശീയ ശ്രദ്ധയാകര്‍ഷിക്കാനും ഈ പതിനെട്ടുകാരനു കഴിഞ്ഞിട്ടുണ്ട്. റെയില്‍വേസിനെതിരെ ബെംഗളൂരുവില്‍ നേടിയ 129 റണ്‍സ്, സൗത്ത് ആഫ്രിക്കന്‍ എ ടീമിനെതിരെ നേടി 136 റണ്‍സ്, വിന്‍ഡീസ് എ ടീമിനെതിരെ ബെക്കന്‍ഹാമില്‍ നേടിയ 188 റണ്‍സ്, വിന്‍ഡീസ് എ ടീമിനെതിരെ നോര്‍ത്താംപ്ടണില്‍ നേടിയ 102 റണ്‍സ് എന്നിവയാണ് പൃഥ്വി ഷായുടെ അവസാന നാല് സെഞ്ച്വറികള്‍. മികച്ച ഫോം തുടരുന്ന താരത്തിനു നാളെ വിന്‍ഡീസിനെതിരെയുംഅത് തുടരാന്‍ കഴിയുമെന്നാണ് ഇന്ത്യന്‍ സംഘത്തിന്റെ വിശ്വാസം.
advertisement
ഇന്ത്യന്‍ ടീമില്‍ അരങ്ങേറാന്‍ കഴിയുന്നത് അഭിമാന മുഹൂര്‍ത്തമാണെന്നാണ് പൃഥ്വി പറയുന്നത്. ഡ്രെസിങ്ങ് റൂമില്‍ ജൂനിയറെന്നോ സീനിയറെന്നോയുള്ള വ്യത്യാസമില്ലെന്നാണ് വിരാട് ഭായിയും രവി സാറും പറഞ്ഞതെന്നു പറയുന്ന യുവതാരം താന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഉള്ളതെന്നും കൂട്ടിച്ചേര്‍ത്തു. 18 വര്‍ഷവും 329 ദിവസം പ്രായമുള്ളപ്പോഴാണ് പൃഥ്വിയ്ക്ക് ഇന്ത്യന്‍ ടീമില്‍ അരങ്ങേറാനുള്ള അവസരം ലഭിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 03, 2018 7:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
അരങ്ങേറ്റ മത്സരങ്ങളിലെ സെഞ്ച്വറി വീരന്‍; ഫസ്റ്റ് ക്ലാസ് അനുഭവ സമ്പത്തില്‍ സച്ചിനു പുറകില്‍: പൃഥ്വി ഷായെന്ന പതിനെട്ടുകാരന്റെ കരിയര്‍ ഇങ്ങിനെ