TRENDING:

ഇന്ത്യൻ ഫുട്ബോൾ ലോകത്തേക്ക് സ്‌പാനിഷ്‌ ഇതിഹാസം ഡേവിഡ് വിയ്യ; എത്തുന്നത് ഒഡീഷ എഫ്‌സിയിലേക്ക്

Last Updated:

39 വയസ്സുകാരനായ ഡേവിഡ് വിയ്യ കരിയറിൽ ലോകകപ്പടക്കം പതിനഞ്ചു കിരീടങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. സ്പെയിനിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി ഇപ്പോഴും തുടരുന്ന താരം വലൻസിയ, ബാഴ്‌സിലോണ, അത്ലറ്റികോ മാഡ്രിഡ്, ന്യൂ യോർക്ക് സിറ്റി എന്നീ ക്ലബുകൾക്കു വേണ്ടിയും ജേഴ്‌സിയണിഞ്ഞിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്‌പാനിഷ് ഫുട്ബോള്‍ ഇതിഹാസവും ലോകകപ്പ് ജേതാവുമായ ഡേവിഡ് വിയ്യ ഐഎസ്എല്ലിലേക്ക്. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ ഒഡീഷ എഫ്‌സിയിലേക്കാണ് സൂപ്പർ താരത്തിൻ്റെ വരവ്. ക്ലബ്ബിൻ്റെ ഫുട്ബോൾ ആൻഡ് റിക്രൂട്ടിംഗിന്റെ ഗ്ലോബൽ അഡ്‌വൈസറായാണ് മുൻ ബാഴ്‌സിലോണ താരം പ്രവർത്തിക്കുക. അടുത്തിടെ ഒഡീഷ എഫ്‌സിയുടെ തലപ്പത്തേക്ക് എത്തിയ ബ്രിട്ടീഷ്-ഇന്ത്യൻ വംശജനായ രാജ് അത്‌വാളാണ് സ്‌പാനിഷ്‌ ഇതിഹാസത്തെ ടീമിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചത്. ഒഡീഷയുടെ മുന്‍ മുഖ്യ പരിശീലകന്‍ ജോസപ് ഗോമ്പൗവും വിക്‌ടര്‍ ഒനാട്ടെയും ടെക്‌നിക്കല്‍ ഫുട്ബോള്‍ കമ്മിറ്റിയില്‍ ഉണ്ടാവുമെന്നും ക്ലബ് ഔദ്യോഗികമായി അറിയിച്ചു.
advertisement

39 വയസ്സുകാരനായ ഡേവിഡ് വിയ്യ കരിയറിൽ ലോകകപ്പടക്കം പതിനഞ്ചു കിരീടങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. സ്പെയിനിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി ഇപ്പോഴും തുടരുന്ന താരം വലൻസിയ, ബാഴ്‌സിലോണ, അത്ലറ്റികോ മാഡ്രിഡ്, ന്യൂ യോർക്ക് സിറ്റി എന്നീ ക്ലബുകൾക്കു വേണ്ടിയും ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. ക്ലബ് കരിയറില്‍ മൂന്ന് വീതം ലാ ലിഗയും കോപ്പ ഡെല്‍ റേയും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. സ്‌പെയിനായി 98 മത്സരങ്ങളില്‍ കുപ്പായമണിഞ്ഞ താരം 2008ല്‍ യൂറോ കപ്പും 2010ല്‍ ലോകകപ്പ് കിരീടവും നേടിയ ടീമുകളില്‍ അംഗമായിരുന്നു.

advertisement

അഞ്ചു വർഷങ്ങൾക്കു മുൻപ് ഡിവി7 എന്ന പേരിൽ ഫുട്ബോൾ കൺസൾട്ടൻസി ആരംഭിച്ച താരത്തിനു ലോകഫുട്ബോളിലുള്ള പരിചയസമ്പത്ത് ഒഡീഷ എഫ്‌സിക്ക്‌ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. "പുതിയ ചുമതലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ ഞാനെന്റെ എല്ലാ പരിചയസമ്പത്തും ഉപയോഗപ്പെടുത്തും," സ്കൈ സ്‌പോർട്സിനു നൽകിയ അഭിമുഖത്തിൽ ഡേവിഡ് വിയ്യ പറഞ്ഞു.

"ഞാൻ ഇന്ത്യയിൽ ഇതുവരെയും കളിച്ചിട്ടില്ലെങ്കിലും പ്രൊഫഷണൽ ഫുട്ബോളിൽ 20 വർഷവും അതിനു മുൻപ് അക്കാദമിയിലും ഭാഗമായിട്ടുണ്ട്. ടീമിന്റെ ഭാഗമായുള്ള എല്ലാ കാര്യങ്ങളിലും എന്റെ പരിചയസമ്പത്ത് മുതലാക്കി വേണ്ട സഹായം ചെയ്യാൻ ഞാൻ തയ്യാറാണ്. വമ്പൻ താരങ്ങൾക്കൊപ്പവും മികച്ച പരിശീലകർക്കു കീഴിലും കളിച്ചതിൻ്റെ അനുഭവസമ്പത്ത് തീർച്ചയായും എനിക്ക് ഇക്കാര്യങ്ങളിൽ ഉപയോഗപ്പെടുത്താൻ കഴിയും." താരം പറഞ്ഞു.

advertisement

Also Read- Champions League | റയലിനെ മുട്ടുകുത്തിച്ച് ചെൽസി, ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ഫൈനൽ, ചെൽസി - മാഞ്ചസ്റ്റർ സിറ്റി പോരാട്ടം

കഴിഞ്ഞ സീസണിൽ ജാപ്പനീസ് ക്ലബായ വിസ്സൽ കോബെയിൽ സ്പെയിനിൻ്റെ മറ്റൊരു ഇതിഹാസ താരമായ ഇനിയേസ്റ്റക്കൊപ്പം കളിച്ചിരുന്ന താരം 28 ലീഗ് മത്സരങ്ങളിൽ നിന്നും 13 ഗോളുകൾ നേടിയിരുന്നു. സീസണു ശേഷം വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ഒഡീഷ എഫ്‌സിയിൽ ഡേവിഡ് വിയ്യ കളിക്കാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാൻ കഴിയില്ല. ട്രെയിനിങ് ലഭിച്ചാൽ കളത്തിലിറങ്ങാൻ കഴിയുമെന്നും എന്നാൽ അത് ക്ലബാണ് തീരുമാനിക്കേണ്ടതെന്നുമാണ് താരം ഇതേക്കുറിച്ച് പ്രതികരിച്ചത്.

advertisement

കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ 20 മത്സരങ്ങളില്‍ വെറും 12 പോയിന്‍റ് മാത്രമായി അവസാന സ്ഥാനക്കാരായിരുന്നു ഒഡീഷ എഫ്‌സി. താരങ്ങളുടെ റിക്രൂട്ട്‌മെന്‍റ് അടക്കമുള്ള കാര്യങ്ങളില്‍ ഇനി ഡേവിഡ് വിയ്യയുടെ ഇടപെടൽ ഉണ്ടാകുന്നതോടെ ടീമിന് ലീഗിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നാണ് ക്ലബ്ബ് അധികൃതരുടെ കണക്കുകൂട്ടൽ. മികച്ച പ്രകടനം വഴി ആദ്യ ഐഎസ്എൽ കിരീടം എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ കാൽവയ്പ് കൂടി നടത്തിയിരിക്കുകയാണ് ഒഡീഷ എഫ് സി.

Summary- Spain legend David Villa to spearhead global football operations at Odisha FC

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യൻ ഫുട്ബോൾ ലോകത്തേക്ക് സ്‌പാനിഷ്‌ ഇതിഹാസം ഡേവിഡ് വിയ്യ; എത്തുന്നത് ഒഡീഷ എഫ്‌സിയിലേക്ക്
Open in App
Home
Video
Impact Shorts
Web Stories