TRENDING:

ജയ് ഷാ ഐസിസി തലപ്പത്തേക്ക്; സ്ഥാനത്തെത്തുന്ന പ്രായം കുറഞ്ഞയാൾ

Last Updated:

ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ഐ.സി.സി ചെയര്‍മാനായി ജയ് ഷാ മാറി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി യുടെ പുതിയ ചെയര്‍മാനായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ എതിരില്ലാതെ തിരഞ്ഞെടുത്തു. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ഐ.സി.സി ചെയര്‍മാനായി ജയ് ഷാ മാറി. ജയ് ഷാ 2024-ഡിസംബര്‍ ഒന്ന് മുതലാണ് ചെയര്‍മാനായി ചുമതലയേല്‍ക്കുക. ചെയര്‍മാനായ ഗ്രഗ് ബാര്‍ക്ലേയുടെ പകരക്കാരനായാണ് അമിത് ഷാ എത്തുന്നത്.
advertisement

രണ്ട് വട്ടം ഐ.സി.സി തലപ്പത്ത് എത്തിയ ബാര്‍ക്ലേ ഇനി ചെയര്‍മാന്‍ സ്ഥാനത്തേക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. നവംബറോടെ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും. 2020-ല്‍ ഐ.സി.സിയുടെ ചെയർമാനായി ബാര്‍ക്ലേ 2022-ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇതിന് മുമ്പ് ഐ.സി.സി തലപ്പത്തെത്തിയ ഇന്ത്യക്കാര്‍ ജഗ്‌മോഹന്‍ ഡാല്‍മിയ, ശരദ് പവാര്‍, എന്‍. ശ്രീനിവാസന്‍, ശശാങ്ക് മനോഹര്‍ എന്നിവരാണ്.

ഐ.സി.സി തലപ്പത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനായ ജയ്ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകന്‍ കൂടിയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Sports/
ജയ് ഷാ ഐസിസി തലപ്പത്തേക്ക്; സ്ഥാനത്തെത്തുന്ന പ്രായം കുറഞ്ഞയാൾ
Open in App
Home
Video
Impact Shorts
Web Stories