കൂടാതെ അദ്ദേഹത്തിന്റെ 704 വിക്കറ്റുകളിൽ 249 ഉം കീപ്പർ ക്യാച്ച് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ തവണ ബൗൾ ചെയ്ത ബൗളർ എന്ന നിലയിൽ മുത്തയ്യ മുരളീധരന് (177) ശേഷം രണ്ടാമതായി സ്ഥാനം പിടിച്ച താരം കൂടിയാണ് ജെയിംസ് ആന്‍ഡേഴ്‌സൻ. കൂടാതെ തന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിൽ 32 തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട് ഈ 41 കാരൻ. ഇതിനുപുറമേ ഒരേ ഗ്രൗണ്ടില്‍ 100 വിക്കറ്റ് നേടിയ നാല് റെഡ് ബോൾ ബൗളർമാരിൽ ഒരാളുമാണ് ആൻഡേഴ്സൺ. ലണ്ടനിലെ ലോർഡ്‌സിൽ 29 മത്സരങ്ങളിൽ നിന്നായി 123 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
advertisement
അതേസമയം 704 വിക്കറ്റ് നേടിയ ജെയിംസ് ആൻഡേഴ്സൺ എക്കാലത്തെയും മികച്ച പേസർ എന്ന നിലയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം കൂടിയാണ്. സ്റ്റുവർട്ട് ബ്രോഡാണ് (604 വിക്കറ്റ്) മികച്ച പേസർമാരിൽ രണ്ടാം സ്ഥാനം നിലനിർത്തിയിരിക്കുന്നത്. ഇതുവരെ ആൻഡേഴ്സൺ 188 ടെസ്റ്റ് ക്രിക്കറ്റില്‍ മത്സരിച്ചിട്ടുണ്ട്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റില്‍ (200)പങ്കെടുത്ത് റെക്കോര്‍ഡ് സൃഷ്ടിച്ച താരമാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ആന്‍ഡേഴ്‌സണ്‍.