TRENDING:

ജയ് ഷാ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റായി ചുമതലയേറ്റു

Last Updated:

. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിലെ (ബിസിബി) നസ്മുൽ ഹസനായിരുന്നു എ.സി.സി പ്രസിഡന്റ്. രണ്ട് വർഷമാണ് കാലാവധി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) പ്രസിഡന്റായി ജയ് ഷാ ചുമതലയേറ്റു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിലെ (ബിസിബി) നസ്മുൽ ഹസനായിരുന്നു എ.സി.സി പ്രസിഡന്റ്.  രണ്ട് വർഷമാണ് കാലാവധി.
advertisement

സാധാരണയായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റായി എസിസിയുടെ തലവനായി ചുമതലയേൽക്കാറുള്ളത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ബിസിസിഐ സെക്രട്ടറിയായ ജയ് ഷാ ഈ സ്ഥാനത്ത് എത്തുന്നതും അപൂർവമാണെന്ന് ബിസിസിഐ ട്രഷറർ അരുൺ സിംഗ് ധുമാൽ പറഞ്ഞു.

ജയ് ഷായ്ക്ക് ആശംസകൾ അറിയിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ എഹ്സാൻ മണിയും രംഗത്തെത്തിയിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബദ്ധവൈരികളായ  ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുന്ന ഏഷ്യാ കപ്പ് നടത്തുക എന്നതാണ് ഷായുടെ മുമ്പുള്ള ഏറ്റവും വലിയ വെല്ലുവിളി. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ  ടൂർണമെന്റിന്റെ 2020 പതിപ്പ് 2021 ജൂണിലേക്ക് മാറ്റിവച്ചിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
ജയ് ഷാ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റായി ചുമതലയേറ്റു
Open in App
Home
Video
Impact Shorts
Web Stories