2019-20 സീസണിലെ രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രക്കായി 67 വിക്കറ്റുകള്‍ നേടിയ താരമാണ് ഉനദ്ഘട്ട്. ഇന്ത്യന്‍ കുപ്പായത്തില്‍ പന്തെറിയുവാന്‍ ലഭിച്ച അവസരങ്ങളില്‍ പ്രതീക്ഷിച്ച ബൗളിംഗ് പ്രകടനം പുറത്തെടുക്കുവാന്‍ സാധിക്കാതിരുന്ന താരം ഇപ്പോൾ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സെലക്ഷന്‍ കമ്മിറ്റി തനിക്ക് ഇത് വരെ അവസരം നല്‍കാത്തതിനുള്ള പരിഭവം വെളിപ്പെടുത്തുകയാണ്. എന്നാല്‍ ടീമില്‍ കയറാനുള്ള ശ്രമം ഇനിയും നടത്തുമെന്നും ഉനദ്ഘട്ട് പറഞ്ഞു. കഴിഞ്ഞ ദിവസം സ്‌പോര്‍ട്‌സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
advertisement
Also Read- 'കൊച്ചി ടസ്കേഴ്സിന് വേണ്ടി കളിച്ചതിന്റെ ബാക്കിതുക ഇനിയും കിട്ടാനുണ്ട്', ബ്രാഡ് ഹോഡ്ജ്
'കരിയറില്‍ മികച്ച ഫോം തുടരുമ്പോള്‍ ഒരു അവസരം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു വിളി ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിലേക്ക് എനിക്ക് ലഭിച്ചില്ല. എന്നാല്‍ മറിച്ച് സംഭവിക്കുമ്പോള്‍ ശരിക്കും നിരാശയുണ്ടാക്കും. ഒരു ക്രിക്കറ്റർ എന്ന നിലയില്‍ ഏറെ വിഷമകരമായ ഒരു സംഭവമാണത്. പക്ഷേ കരിയറില്‍ ഇനിയും മുന്നോട്ട് പോകുവാന്‍ ഉണ്ടെന്നത് എനിക്ക് നല്ലത് പോലെ അറിയാം. രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയതിന് ശേഷം പോലും തന്നെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചില്ല. ഇനിയും ഇതേ കുറിച്ച് ആലോചിച്ച് സമയം കളയാതെ ഞാന്‍ കരിയറില്‍ ഇനിയും ശ്രമിച്ചുകൊണ്ടേയിരിക്കും'- താരം പറഞ്ഞു നിർത്തി.
89 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 327 വിക്കറ്റുകള്‍ നേടിയിട്ടുള്ള താരം ഇന്ത്യക്കായി ഒരു ടെസ്റ്റ് മത്സരത്തിലും കളിച്ചിട്ടുണ്ട്. 2010 ല്‍ നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലായിരുന്നു ഇത്. എന്നാല്‍ താരത്തിന് വിക്കറ്റൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. ഏഴ് ഏകദിനങ്ങളിൽ നിന്നും എട്ട് വിക്കറ്റുകളാണ് താരത്തിന്റെ അക്കൗണ്ടിൽ ഉള്ളത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും അതിനുശേഷമുള്ള ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനും ഉള്ള സ്‌ക്വാഡിനെ ബി സി സി ഐ പ്രഖ്യാപിച്ചിരുന്നു. അഞ്ച് സ്റ്റാന്റ്ബൈ താരങ്ങളെയും സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ ആറ് ടെസ്റ്റുകൾ കളിക്കുന്നതിനായി മൂന്ന് മാസക്കാലത്തോളം ഇന്ത്യൻ ടീം ഇംഗ്ലണ്ടിലാകും. എന്നാൽ രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഉനദ്ഘട്ടിനെ ടീമിൽ പരിഗണിക്കാത്തത് ഇപ്പോൾ ചർച്ചയായിട്ടുണ്ട്.