ഏഷ്യൻ ഗെയിംസിലെ മികച്ച പ്രകടനമാണ് ജിൻസണ് തുണയായത്. ഗെയിംസിൽ 1500 മീറ്ററിൽ സ്വർണം നേടിയ ജിൻസൺ, 800 മീറ്ററിൽ വെള്ളിയും സ്വന്തമാക്കിയിരുന്നു. 800 മീറ്ററിലെ ദേശീയ റെക്കോർഡും ഈ കോഴിക്കോട് സ്വദേശിയുടെ പേരിലാണ്. ജാവലിൻ ത്രോ താരം നീരജ് ചോപ്ര, അത്ലറ്റ് ഹിമ ദാസ്, വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന, ഷൂട്ടിംഗ് താരം രാഹി സർണോബാത്, ടെന്നിസ് താരം രോഹൻ ബൊപ്പണ്ണ അടക്കം 20 പേർക്കാണ് ഇത്തവണ അർജുന.
advertisement
ജിൻസൻ വാക്ക് വാലിച്ചു; പൊന്നണിഞ്ഞ് ചക്കിട്ടപ്പാറ
സച്ചിൻ ടെൻഡുൽക്കർക്കും മഹേന്ദ്ര സിംഗ് ധോണിക്കും ശേഷം ഖേൽരത്ന പരുസ്കാരം നേടുന്ന ക്രിക്കറ്റ് താരമാണ് വിരാട് കോലി. 2011ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന കോലി 2014, 2016 വർഷങ്ങളിലെ ലോക ട്വന്റി 20യിൽ പ്ലെയർ ഓഫ് ദ സീരീസായും തെരഞ്ഞെടു്കപ്പെട്ടിട്ടുണ്ട്. നിലവിൽ ഐസിസി ടെസ്റ്റ് റാങ്കിംഗിലും ഏകദിന റാങ്കിംഗിലും ഒന്നാം സ്ഥാനത്താണ് കോലി.
കോമൺവെൽത്ത് ഗെയിംസിലെയും ലോകചാംപ്യൻഷിപ്പിലെയും സുവർണനേട്ടമാണ് 24കാരിയായ മീരാബായി ചാനുവിന് അവർഡിന് അർഹയാക്കിയത്. ഭാരോദ്വഹനത്തിൽ 48 കിലോ വിഭാഗത്തിൽ ലോകചാംപ്യനാണ് ഈ സിക്കിം സ്വദേശി. സെപ്റ്റംബർ 25നാണ് പുര്സാകരങ്ങൾ വിതരണം ചെയ്യുക.
