ജിൻസൻ വാക്ക് വാലിച്ചു; പൊന്നണിഞ്ഞ് ചക്കിട്ടപ്പാറ

Last Updated:
ഗുവാഹത്തിയിൽവെച്ച് ഇന്ത്യൻ അത്ലറ്റിക്സിൽ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനം കൈവരിച്ചുകൊണ്ട് ജിൻസൺ ജോൺസൺ എന്ന ചക്കിട്ടപ്പാറക്കാരൻ പറഞ്ഞത് ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുമെന്നായിരുന്നു. അത് വെറുംവാക്കായിരുന്നില്ലെന്ന് ഇന്ന് ജക്കാർത്തയിൽ ജിൻസൺ നമുക്ക് കാട്ടിത്തന്നു. 800 മീറ്ററിൽ വെള്ളികൊണ്ട് തൃപ്തിപ്പെട്ടെങ്കിലും 1500 മീറ്ററിൽ സ്വർണവുമായാണ് ജിൻസൺ ജക്കാർത്തയിൽനിന്ന് മടങ്ങുന്നത്. 1500 മീറ്ററിൽ 3.44.72 സെക്കൻഡിലാണ് ജിൻസൺ ഓടിയെത്തിയത്.
ഇക്കഴിഞ്ഞ ജൂണിൽ ഗുവാഹത്തിയിൽനടന്ന ദേശീയ സീനിയർ അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽവെച്ച് 800 മീറ്ററിൽ 42 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തിയെഴുതിക്കൊണ്ടായിരുന്നു ജിൻസൺ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുമെന്ന് പ്രഖ്യാപിച്ചത്. ഇന്ത്യൻ അത്ലറ്റിക്സിലെ സുവർണതാരം ശ്രീറാം സിങിന്‍റെ റെക്കോർഡാണ് ജിൻസൺ ഗുവാഹത്തിയിൽ തകർത്തത്. ഈ നേട്ടത്തോടെ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ എന്ന ഗ്രാമത്തിലേക്ക് ഏഷ്യൻ ഗെയിംസ് സ്വർണം എത്തുകയാണ്.
ചക്കിട്ടപ്പാറ കു​ള​ച്ച​ല്‍ ജോ​ണ്‍സ​ൺ-​ശൈ​ല​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി 1991 മാർച്ച് 15നാണ് ജിൻസൺ ജനിക്കുന്നത്. കുളത്തുവയൽ സെന്റ് ജോർജ് ഹൈസ്‌കൂളിലും കോട്ടയം ബസേലിയസ് കോളേജിലും പഠനം പൂർത്തിയാക്കി. സംസ്ഥാന സ്കൂൾ കായികമേളയിലൂടെയായിരുന്നു ജിൻസൺ എന്ന കായികപ്രതിഭയെ കേരളം അറിയുന്നത്. പിന്നീട് കോട്ടയത്തെ കേരള സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിലുള്ള സ്‌പോർട്‌സ് ഹോസ്റ്റലിൽ പരിശീലനം നേടി.
advertisement
2009ൽ ഇന്ത്യൻ ആർമിയിൽ ചേർന്നു. അതിനുശേഷമാണ് കഠിന പരിശീലനത്തിലൂടെ ദേശീയതലത്തിലേക്ക് ജിൻസൺ കുതിക്കുന്നത്. കണ്ണൂർ സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ പരിശീലനത്തിലായിരുന്നു ജിൻസൺ അറിയപ്പെടുന്ന താരമായി മാറിയത്. ഏഷ്യൻ ഗ്രാന്റ് പ്രീ പരമ്പരയിൽ മൂന്ന് സ്വർണ മെഡൽ ലഭിച്ചതോടെയാണ് കൂടുതൽ ശ്രദ്ധേയനാകുന്നത്. 2015ലെ ഗുവാൻ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി. 2016ലെ റിയോ ഒളിമ്പിക്‌സിൽ പങ്കെടുത്തു.
ഇ​പ്പോ​ൾ ഇ​ന്ത്യ​ൻ ക്യാ​മ്പി​ൽ ആ​ർ.​എ​സ്. ഭാ​ട്യ​യാ​ണ്​ പ​രി​ശീ​ല​ക​ൻ. ഭൂ​ട്ടാ​നി​ലെ തി​മ്പു​വി​ലാ​ണ്​ ജി​ൻ​സ​ന​ട​ക്ക​മു​ള്ള ഹ്ര​സ്വ-​മ​ധ്യ​ദൂ​ര താ​ര​ങ്ങ​ൾ പ​രി​ശീ​ലി​ക്കു​ന്ന​ത്. ആ​ർ​മി​യി​ൽ ജൂ​നി​യ​ർ ക​മീ​ഷ​ൻ​ഡ്​ ഓ​ഫീ​സ​റാ​യാണ് ജിൻസൺ ജോലി ചെയ്യുന്നത്. 1500, 800 ഇനങ്ങളില്‍ ദേശീയ റെക്കോർഡ് തിരുത്തിക്കുറിച്ച ജിൻസൺ ഈ ഇനങ്ങളിലെ ദേശീയ ചാംപ്യനാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ജിൻസൻ വാക്ക് വാലിച്ചു; പൊന്നണിഞ്ഞ് ചക്കിട്ടപ്പാറ
Next Article
advertisement
Love Horoscope Jan 20 | വൈകാരിക സമ്മർദം അനുഭവപ്പെടും; സമാധാനം ആഗ്രഹിക്കും: ഇന്നത്തെ പ്രണയഫലം
Love Horoscope Jan 20 | വൈകാരിക സമ്മർദം അനുഭവപ്പെടും; സമാധാനം ആഗ്രഹിക്കും: ഇന്നത്തെ പ്രണയഫലം
  • രാശികൾക്ക് ആശയവിനിമയവും ക്ഷമയും നിർണായകമാണ്

  • മീനം രാശിക്കാർക്ക് സന്തോഷകരമായ ബന്ധങ്ങൾ

  • മൊത്തത്തിൽ, സത്യസന്ധതയും വികാരങ്ങളുടെ വ്യക്തത

View All
advertisement