മുൻപ് ഐപിഎല്ലിന്റെ സ്ട്രീമിംഗ് അവകാശം ഉണ്ടായിരുന്ന ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ നേടിയ വ്യൂവർഷിപ്പിനേക്കാൾ കൂടുതലാണ് ജിയോസിനിമ നേടിയത്. എല്ലാ ദിവസവും പുതിയ കാഴ്ചക്കാരെ നേടുകയാണ് ഈ ആപ്പ്. ആപ്പിൽ ദിവസേന ഐപിഎൽ കാണുന്നതിനായി ദശലക്ഷക്കണക്കിന് പുതിയ കാഴ്ചക്കാർ എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ.
2019 ലെ അവസാന ഐപിഎൽ മത്സരത്തിലാണ് ഡിസ്നി + ഹോട്ട്‌സ്റ്റാറിൽ ഏറ്റവും ഉയർന്ന വ്യൂവർഷിപ്പ് രേഖപ്പെടുത്തിയത്. അന്ന് 1.86 കോടി ആയിരുന്നു ആപ്പിലെ വ്യൂവർഷിപ്പ്.
ഈ സീസണിന്റെ ആദ്യ വാരാന്ത്യത്തിലും ജിയോസിനിമ 147 കോടി വീഡിയോ വ്യൂസ് എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരുന്നു. എംഎസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സും ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഐപിഎല്ലിലെ ഓപ്പണിംഗ് പോരാട്ടം കണ്ടത് 1.6 കോടി കാഴ്ചക്കാരാണ്. ഇതു കൂടാതെ, ജിയോസിനിമയിൽ 2.5 കോടിയിലധികം പേരാണ് ഇതിനകം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
advertisement
ഇതിനെല്ലാം പുറമേ, ജിയോ സിനിമയിൽ സൈൻ അപ്പ് ചെയ്ത പരസ്യദാതാക്കളുടെയും സ്പോൺസർമാരുടെയും എണ്ണം ഇന്ത്യയിലെ ഇതുവരെയുള്ള ഡിജിറ്റൽ സ്ട്രീമിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ നമ്പറാണെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ജിയോമാർട്ട്, ഫോൺ പേ, ടിയാഗോ ഇവി, അപ്പി ഫിസ് , ഇടി മണി, കാസ്ട്രോൾ, ടിവിഎസ്, ബിംഗോ, സ്റ്റിങ്ങ്, അജിയോ, ഹെയർ, റുപേ, ലൂയിസ് ഫിലിപ്പ് ജീൻസ്, ആമസോൺ, റാപ്പിഡോ, അൾട്രാ ടെക് സിമന്റ്, പ്യൂമ, കമല പസന്ദ്, കിംഗ്ഫിഷർ പവർ സോഡ, ജിൻഡാൽ പാന്തർ ടിഎംടി റീബാർ, ഇൻഡീഡ് എന്നിവയാണ് ഇത്തവണത്തെ ഐപിഎല്ലിനോട് അനുബന്ധിച്ച് ജിയോ സിനിമയിൽ സൈൻ അപ്പ് ചെയ്തിരിക്കുന്ന പ്രമുഖ ബ്രാൻഡുകൾ.
“ജിയോസിനിമയിൽ സൈൻ അപ്പ് ചെയ്‌ത പരസ്യദാതാക്കളുടെ എണ്ണം പുതിയ റെക്കോർഡാണ്. ഈ മേഖലയിൽ നിന്നുള്ള വരുമാനവും കൂടുതലാണ്. രണ്ടിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഭോജ്‌പുരി, പഞ്ചാബി, മറാഠി, ഗുജറാത്തി എന്നിവയുൾപ്പെടെയുള്ള ലാംഗ്വേജ് ഫീഡുകൾ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. മൾട്ടി-ക്യാം, 4K, ഹൈപ്പ് മോഡ് തുടങ്ങിയ ഫീച്ചറുകൾ ഞങ്ങൾ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. ഇതോടെ, പരസ്യ ദാതാക്കളുടെ എണ്ണം ഇനിയും വളരുമെന്നാണ് പ്രതീക്ഷ. ഓരോ മത്സരത്തിനും ഓരോ കാഴ്ചക്കാരനും ചെലവഴിക്കുന്ന ശരാശരി സമയം ഈ വാരാന്ത്യത്തിൽ 57 മിനിറ്റായിരുന്നു. ജിയോ സിനിമയിലേക്ക് നിരവധി കാഴ്ചക്കാർ ആകർഷിക്കപ്പെട്ടു. കഴിഞ്ഞ സീസണിലെ ആദ്യ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 60 ശതമാനത്തിലധികം വർധിക്കുകയും ആദ്യ ആഴ്ചയിൽ ഈ വളർച്ച അതേപടി തുടരുകയും ചെയ്തു”, കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
