TRENDING:

'ഒന്നും അവസാനിച്ചിട്ടില്ല, ഇത് വെറും തുടക്കം മാത്രമാണ്'; ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്

Last Updated:

ഒന്നും അവസാനിച്ചിട്ടില്ലെന്നും പരമ്പരയില്‍ ഇംഗ്ലണ്ട് ശക്തമായി തിരിച്ചുവരുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഐതിഹാസിക ജയമാണ് വിരാട് കോഹ്ലിയും സംഘവും കരസ്ഥമാക്കിയിരിക്കുന്നത്. ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ക്കണ്ടതിന് ശേഷമാണ് ഇന്ത്യന്‍ സംഘം ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് വെന്നിക്കൊടി പാറിച്ചത്. ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് ആതിഥേയരായ ഇംഗ്ലണ്ടിനെ 151 റണ്‍സിനാണ് ഇന്ത്യ മുട്ടുകുത്തിച്ചത്. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
News18
News18
advertisement

മത്സരത്തിലെ തോല്‍വിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. ഒന്നും അവസാനിച്ചിട്ടില്ലെന്നും പരമ്പരയില്‍ ഇംഗ്ലണ്ട് ശക്തമായി തിരിച്ചുവരുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. 'ഇന്ത്യ മികച്ച കളിയാണ് പുറത്തെടുത്തത്. ഒരു നായകനെന്ന നിലയില്‍ ഈ തോല്‍വിയുടെ ഭാരം എന്റെ തോളിലാണെന്നാണ് ഞാന്‍ കരുതുന്നത്. ലോര്‍ഡ്സില്‍ അവസാന ദിവസത്തെ കടമ്പ കടക്കുവാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ട്. എന്നാല്‍ ഒന്നും അവസാനിച്ചിട്ടില്ല. പരമ്പരയില്‍ ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ടെന്ന് ഓര്‍ക്കണം'- ജോ റൂട്ട് പറഞ്ഞു.

advertisement

വിജയം സ്വന്തമാക്കാനാകുമെന്ന അതിശക്തമായ സാഹചര്യത്തില്‍ നിന്നാണ് ഇംഗ്ലണ്ട് തോല്‍വിയിലേക്ക് വീണതെന്നും ഷമിയുടെയും ബുംറയുടെയും കൂട്ടുകെട്ടാണ് കളി മാറ്റിയതെന്നും റൂട്ട് സൂചിപ്പിച്ചു. പരിഭ്രാന്തരാകാതെ ഇരിക്കുകയാണ് പ്രധാനം എന്നും ജോ റൂട്ട് വ്യക്തമാക്കി. അഞ്ച് മത്സരങ്ങളുടെ പരമ്പര കളിച്ച് നല്ല പരിചയമുള്ള ടീമാണ് ഇംഗ്ലണ്ടെന്നും ശക്തമായ തിരിച്ചുവരവ് നടത്തുവാന്‍ ടീമിനാകുമെന്നും ഇംഗ്ലണ്ട് നായകന്‍ വ്യക്തമാക്കി.

ലോര്‍ഡ്സില്‍ ഇന്ത്യന്‍ ടീമിന് ഐതിഹാസിക ജയം സമ്മാനിച്ചപ്പോള്‍ അതില്‍ എടുത്ത് പറയേണ്ടത് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയുടെയും ജസ്പ്രീത് ബുംറയുടെയും സംഭാവനയാണ്. അഞ്ചാം ദിനത്തില്‍ തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം ഗംഭീര പോരാട്ടം കാഴ്ചവെച്ച ഇന്ത്യന്‍ വാലറ്റത്തിന്റെ മികച്ച പ്രകടനമാണ് ഇന്ത്യയുടെ ലീഡ് 250 കടക്കാന്‍ സഹായിച്ചത്. ഇംഗ്ലണ്ട് ബൗളര്‍മാരെ വശം കെടുത്തുന്ന പ്രകടനമാണ് ഷമിയും ബുംറയും പുറത്തെടുത്തത്. ഇരുവരും ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ 89 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

advertisement

മുഹമ്മദ് ഷമി (52*), അര്‍ധസെഞ്ചുറി നേടിയപ്പോള്‍ മറുവശത്ത് ജസ്പ്രീത് ബുംറയും (34*) തിളങ്ങി. ഇത്രയും നാള്‍ ഇന്ത്യന്‍ ടീമിന്റെ വാലറ്റത്തെ പഴിച്ചിരുന്ന ആരാധകര്‍ക്ക് വായടപ്പിക്കുന്ന മറുപടിയാണ് ഇരുവരും ചേര്‍ന്ന് നല്‍കിയത്. ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തതിന് ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങിയ ഇരുവരെയും ഹര്‍ഷാരവങ്ങളോടെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വീകരിച്ചത്. ലോര്‍ഡ്‌സ് സ്റ്റേഡിയത്തിലെ ഡ്രസിങ് റൂമിലെ ബാല്‍ക്കണിയില്‍ നിന്നും താഴെ പവിലിയന്റെ കവാടത്തില്‍ കാത്തുനിന്ന ഇന്ത്യന്‍ താരങ്ങള്‍ ഇരുവരും അകത്തേക്ക് പ്രവേശിച്ചതോടെ ആര്‍പ്പുവിളികളും കയ്യടികളും കൊണ്ട് ഇരുവരെയും വരവേല്‍ക്കുകയായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നേരത്തെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി ലഭിച്ചു. ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന റിഷഭ് പന്ത് തലേന്നത്തെ തന്റെ വ്യക്തിഗത സ്‌കോറിലേക്ക് എട്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് മടങ്ങി. ഒല്ലി റോബിന്‍സണിന് ആയിരുന്നു വിക്കറ്റ്. പന്തിന്റെ വിക്കറ്റ് വീണതോടെ ഇന്ത്യന്‍ ക്യാമ്പ് ആശങ്കയിലായി. ഇംഗ്ലണ്ട് ബൗളിങ്ങിന് മുന്നില്‍ ഇന്ത്യയുടെ വാലറ്റം എത്ര നേരം പിടിച്ചുനില്‍ക്കും എന്നതാണ് എല്ലാവരും ആലോചിച്ചത്. പന്തിന്റെ വിക്കറ്റ് വീഴ്ത്തിയതോടെ ഇംഗ്ലണ്ട് താരങ്ങളും ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ പിന്നീട് നടന്നത് അപ്രതീക്ഷിത സംഭവങ്ങളായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഒന്നും അവസാനിച്ചിട്ടില്ല, ഇത് വെറും തുടക്കം മാത്രമാണ്'; ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്
Open in App
Home
Video
Impact Shorts
Web Stories