TRENDING:

ധോണിയുടെ ചിത്രം പങ്കുവെച്ച് ജോൺ സീന; സംഭവം എന്തെന്നറിയാതെ ആരാധകർ

Last Updated:

യുഎഇയിൽ നടക്കുന്ന ടി20 ലോകകപ്പിനിടയിൽ ധോണി ആർക്കോ ഹസ്തദാനം നൽകുന്ന ചിത്രമാണ് സീന പങ്കുവെച്ചിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വേള്‍ഡ് റെസ്ലിംഗ് എന്‍റര്‍ടെയ്മെന്‍റ് (WWE) താരവും, ഹോളിവുഡ് (Hollywood) സൂപ്പര്‍താരവുമായ ജോണ്‍ സീനയുടെ (John Cena) ഇൻസ്റ്റാഗ്രാം (Instagram) പോസ്റ്റാണ് ആരാധകർക്കിടയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. സൂപ്പർ താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ മുൻ ഇന്ത്യൻ ക്യാപ്റ്റനായ എം എസ് ധോണിയുടെ (M S Dhoni) ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. യുഎഇയിൽ നടക്കുന്ന ടി20 ലോകകപ്പിനിടയിൽ (ICC T20 World Cup) ധോണി ആർക്കോ ഹസ്തദാനം നൽകുന്ന ചിത്രമാണ് സീന പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് അടിക്കുറിപ്പുകൾ ഒന്നും തന്നെ ചേർക്കാതെയാണ് താരം ധോണിയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
(Image: Twitter)
(Image: Twitter)
advertisement

ഇതാണ് ആരാധകരെ ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുന്നത്. എന്തിനായിരിക്കും ജോൺ സീന ധോണിയുടെ ചിത്രം പങ്കുവെച്ചതെന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് ആരാധകർ. അതേസമയം ധോണിയുടെ ചിത്രം പങ്കുവച്ചതിന് പിന്നിലെ ചേതോവികാരം എന്താണെന്ന് അറിയും മുന്‍പേ പോസ്റ്റ് കണ്ട ആരാധകര്‍ കമന്‍റ് ബോക്സില്‍ പലവിധത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. 'രണ്ട് ഇതിഹാസങ്ങള്‍ കൈകൊടുക്കുന്നു' എന്നാണ് ഒരു ഇന്ത്യന്‍ അരാധകന്‍റെ പോസ്റ്റ്. 'ജെ.സി മീറ്റ്സ് എംഎസ്ഡി' എന്നാണ് മറ്റൊരു കമന്റ്. അതേസമയം അമേരിക്കയിൽ നിന്നുള്ള താരത്തിന്റെ ചില ആരാധകർക്ക് ധോണിയെ മനസ്സിലാകാത്തതിനാൽ ആരാണിത് എന്ന ചോദ്യങ്ങൾ ഉയർത്തിയുള്ള കമന്റുകളും പോസ്റ്റിനടിയിൽ നിറയുന്നുണ്ടായിരുന്നു.

advertisement

ആരാധകർ സീനയുടെ പോസ്റ്റിൽ ആകെ കൺഫ്യുഷൻ അടിച്ച് ഇരിക്കുകയാണെങ്കിലും ഇത് താരത്തിന്റെ സ്ഥിരം രീതിയാണ്. അദ്ദേഹത്തിന്‍റെ 16.7 ദശലക്ഷം ഫോളോവേര്‍സ് ഉള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ചാല്‍ ഭൂരിഭാഗം പോസ്റ്റിനും ഒരു ക്യാപ്ഷനും നല്‍കിയിട്ടില്ല. ഇത്തരത്തില്‍ പ്രശ്‌സതരായ ഇന്ത്യന്‍ വ്യക്തികളുടെ ചിത്രങ്ങള്‍ സീന ഇന്‍സ്റ്റഗ്രാമില്‍ ഇടയ്ക്ക് പോസ്റ്റ് ചെയ്യാറുണ്ട്. സച്ചിന്‍ ടെണ്ടുൽക്കറുടെയും (Sachin Tendulkar) വിരാട് കോഹ്ലിയുടെയും (Virat Kohli) ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.

Also read- T20 World Cup Final | തകർത്തടിച്ച് വില്യംസൺ; ഓസീസിന് 173 റൺസ് വിജയലക്ഷ്യം

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജനുവരിയില്‍ എച്ച്ബിഒ മാക്സ് വഴി പുറത്തിറങ്ങുന്ന പീസ് മേക്കര്‍ എന്ന സീരിസാണ് ജോണ്‍ സീനയുടെ അടുത്ത വലിയ പ്രൊജക്ട്. ചിത്രത്തിന്റെ ട്രൈലെർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. 2021 ല്‍ ഇറങ്ങിയ സുയിസൈഡ് സ്ക്വാഡ് (Suicide Squad) ചിത്രത്തിലെ കഥാപാത്രമായ പീസ് മേക്കറുടെ കഥയാണ് ഈ സൂപ്പര്‍ഹീറോ സീരിസ് പറയുന്നത്. ജെയിംസ് ഗണ്‍ ആണ് ഈ സീരിസ് ഒരുക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Sports/
ധോണിയുടെ ചിത്രം പങ്കുവെച്ച് ജോൺ സീന; സംഭവം എന്തെന്നറിയാതെ ആരാധകർ
Open in App
Home
Video
Impact Shorts
Web Stories