32ാം സെഞ്ചുറി നേടിയതോടെ ടെസ്റ്റ് കരിയറില്‍ വില്യംസണ്‍ സെഞ്ചുറി നേട്ടത്തില്‍ സ്റ്റീവ് സ്മിത്തിനൊപ്പം എത്തി. ഇതിന് പുറമെ ഏറ്റവും കുറവ് ഇന്നിങ്സുകളില്‍ 32 സെഞ്ചുറി തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും വില്യംസണ്‍ സ്വന്തമാക്കി. 172 ഇന്നിങ്സുകളില്‍ നിന്നാണ് വില്യംസണ്‍ 32ാം സെഞ്ചുറിയിലെത്തിയത്. സ്റ്റീവ് സ്മിത്ത് 174 ഇന്നിംഗ്സുകളില്‍ നിന്നാണ് 32 സെഞ്ചുറിയിലെത്തിത്.
സച്ചിന്‍ ടെൻഡുൽക്കർ 32 സെഞ്ചുറിയിലെത്തിയത് 179 ഇന്നിങ്സുകളിൽ നിന്നായിരുന്നു. 30 സെഞ്ചുറികളുുള്ള ജോ റൂട്ടുമായും 29 സെഞ്ചുറികളുള്ള വിരാട് കോഹ്ലിയുമായുമുള്ള അകലം കൂട്ടാനും ഇന്നത്തെ സെഞ്ചുറിയോടെ വില്യംസണായി. വിരാട് കോഹ്ലി 191 ഇന്നിംഗ്സുകളില്‍ നിന്നാണ് 29 സെഞ്ചുറികള്‍ നേടിയിട്ടുള്ളത്. ജോ റൂട്ടാകട്ടെ 251 ഇന്നിംഗ്സുകളില്‍ നിന്നാണ് 30 സെഞ്ചുറികളിലെത്തിയത്.
advertisement
ഐസിസി ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് വില്യംസണ്‍ ഇപ്പോൾ. അവസാനം കളിച്ച 13 ഇന്നിങ്സുകളില്‍ നേടുന്ന ഏഴാം സെഞ്ചുറിയാണിത്. ഇതില്‍ ഒരു ഡബിള്‍ സെഞ്ചുറിയും ഉള്‍പ്പെടുന്നു.