പ്രധാനമായും ട്വിറ്ററിലാണ് കാവ്യ മാരൻ ട്രെൻഡിങ്ങാകുന്നത്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ടീമിനെ പിന്തുണയ്ക്കാൻ അവർ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തിയതായിരുന്നു കാവ്യ മാരൻ.
എന്നാൽ ഇന്ന് അവരുടെ ടീമിന്‍റെ പ്രകടനം നിരാശാജനകമായിരുന്നു. മത്സരത്തിലെ നിരാശാജനകമായ നിമിഷങ്ങൾ കാവ്യയുടെ മുഖത്ത് പ്രതിഫലിച്ചു. ഏതായാലും ടീമിന്‍റെ മോശം പ്രകടനത്തിന് നെറ്റിസൺമാർ ട്രോളുന്നത് കാവ്യയെയാണ്.
advertisement
ആരാണ് കാവ്യ മാരൻ?
സൺറൈസേഴ്‌സ് ഹൈദരാബാദ് ഫ്രാഞ്ചൈസിയുടെ സിഇഒയാണ് കാവ്യ മാരൻ. 29 കാരിയായ കാവ്യയാണ് ഹൈദരാബാദ് ഫ്രാഞ്ചൈസിക്ക് വേണ്ടി താര ലേലത്തിൽ പങ്കെടുത്തത്.
മാധ്യമ വ്യവസായി കലാനിധി മാരന്റെ മകളായ അവർ സൺ ടിവിയുടെ സൺ മ്യൂസിക്, എഫ്എം ചാനലുകളുടെ ഉടമ കൂടിയാണ്. സൺറൈസേഴ്സ് ടീം കളിക്കുമ്പോഴൊക്കെ വിവിഐപി ബോക്സിൽ കാവ്യ മാരനുണ്ടാകും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Hyderabad,Hyderabad,Telangana
First Published :
April 02, 2023 10:17 PM IST