അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമന്റക്കോസ്, ഇവാന്‍ കലിയുഷ്‌നി എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി സ്‌കോര്‍ ചെയ്തത്.കളിയുടെ 42-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയാണ് ആദ്യം ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്.
ഗോള്‍ വീണതോടെ ഗോവ ആക്രമണം ആരംഭിച്ചു. ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സില്‍ അവര്‍ക്ക് മികച്ച അവസരം ലഭിക്കുകയും ചെയ്തു. എന്നാല്‍ പന്ത് ക്ലിയര്‍ ചെയ്ത ശേഷം ബ്ലാസ്റ്റേഴ്‌സ് നടത്തിയ കൗണ്ടര്‍ അറ്റാക്ക് രണ്ടാം ഗോളിന് വഴിയൊരുക്കി. ബോക്‌സില്‍ വെച്ച് പന്ത് ലഭിച്ച ദിമിത്രിയോസിനെ വീഴ്ത്തിയ അന്‍വര്‍ അലിയുടെ ഫൗളിന് റഫറി ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ദിമിത്രിയോസിന് പിഴച്ചില്ല. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ബ്ലാസ്റ്റേഴ്‌സ് 2-0ന് മുന്നില്‍.
advertisement
51-ാം മിനിറ്റില്‍ ഇവാന്‍ കലിയുഷ്‌നിയുടെ കിടിലനൊരു ഷോട്ടിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം ഗോളും നേടി. ബോക്‌സിന്റെ വലത് ഭാഗത്ത് വെച്ച് പന്ത് ലഭിച്ച ദിമിത്രിയോസ് അത് ആരാലും മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന കലിയുഷ്‌നിക്ക് മറിച്ചുനല്‍കി. 30 വാര അകലെ നിന്നുള്ള താരത്തിന്റെ ഇടംകാലനടി കീപ്പര്‍ ധീരജിന് യാതൊരു അവസരവും നല്‍കാതെ വലയിലെത്തിച്ചു.
67-ാം മിനിറ്റില്‍ സെറിറ്റോണ്‍ ഫെര്‍ണാണ്ടസിന്റെ ഫ്രീ കിക്ക് ഹെഡറിലൂടെ വലയിലെത്തിച്ച് നോവ സദോയിയാണ് ഗോവയുടെ ആശ്വാസ ഗോള്‍ നേടിയത്.