TRENDING:

Kerala Blasters | കോച്ച് വുക്കോമനോവിച്ച് കൊച്ചിയിലെത്തി; ഇനി കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി വേറെ ലെവൽ

Last Updated:

ആദ്യ സീസണിൽ ടീമിനെ ഫൈനലിലേക്കും, രണ്ടാം സീസണിൽ പ്ലേഓഫിലേക്കും നയിച്ച വുക്കോമനോവിച്ച് ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ വിജയങ്ങൾ സമ്മാനിച്ച പരിശീലകനാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി ഇനി വേറെ ലെവൽ. ജൂലൈ 27 വ്യാഴാഴ്ച രാവിലെയുള്ള എമിറേറ്റ്സ് വിമാനത്തിൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് കൊച്ചിയിലെത്തി. പ്രീ-സീസൺ ആരംഭിച്ച് രണ്ട് ആഴ്ച പിന്നിട്ടിട്ടും കോച്ച് വരാത്തതോടെ ആരാധകർ ആശങ്കയിലായിരുന്നു. ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ആരവങ്ങൾ ഒന്നുമില്ലാതെ സെർബിയൻ കോച്ച് കൊച്ചിയിലത്തി.
വുക്കോമനോവിച്ച് കൊച്ചിയിൽ
വുക്കോമനോവിച്ച് കൊച്ചിയിൽ
advertisement

കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് മത്സരം ബഹിഷ്കരിച്ചതിനുശേഷം കോച്ച് പിഴയും വിലക്കും നേരിട്ടിരുന്നു. പിന്നാലെ പ്രീ സീസൺ ആരംഭിച്ചിട്ടും കോച്ച് വരാതായതോടെ ആരാധകർ ആശങ്കയിലായി. കളത്തിന് പുറത്തേക്ക് ടീമിനെ നയിച്ച കോച്ചിന്റെ നടപടിയെ മുൻ താരങ്ങൾ അടക്കം വിമർശിച്ചിരുന്നു. പിന്നാലെ ബ്ലാസ്റ്റേഴ്സ് നിരത്തിയ വാദങ്ങൾ തള്ളിയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നടപടി സ്വീകരിച്ചത്.

Also read: നെയ്മറിന് പിറക്കുന്നത് മകനെങ്കിൽ അവനെ ആ വിശ്വവിഖ്യാത ഫുട്ബോൾ കളിക്കാരന്റെ പേരിട്ട് വിളിക്കും

advertisement

കോച്ച് ഇനി ടീമിനോടൊപ്പം ഉണ്ടാകില്ല എന്ന കഥകളും പരന്നു. ഒടുവിൽ മുന്നറിയിപ്പില്ലാതെ കോച്ച് കൊച്ചിയിൽ പറന്നിറങ്ങി. പരിശീലകൻ എത്തിയ കാര്യം ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ല. മൂന്നാമത്തെ സീസണായാണ് സെർബിയൻ പരിശീലകൻ കൊച്ചിയിൽ എത്തുന്നത്. ആദ്യ സീസണിൽ ടീമിനെ ഫൈനലിലേക്കും, രണ്ടാം സീസണിൽ പ്ലേഓഫിലേക്കും നയിച്ച വുക്കോമനോവിച്ച് ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ വിജയങ്ങൾ സമ്മാനിച്ച പരിശീലകനാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Putting rumour mills to rest, Kerala Blasters coach Ivan Vukomanovic landed Kochi airport early on July 27, 2023. Vukomanovic, ace footballer of Serbian origin, delayed his arrival for reasons unknown, subsequently mounting tension on Kerala Blasters fans. Vukomanovic holds the record for leading the team to commendable positions in two previous seasons

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
Kerala Blasters | കോച്ച് വുക്കോമനോവിച്ച് കൊച്ചിയിലെത്തി; ഇനി കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി വേറെ ലെവൽ
Open in App
Home
Video
Impact Shorts
Web Stories