എടികെ മോഹന്‍ ബഗാന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച വീഡിയോയാണ് വിവാദത്തിന് തിരിതെളിച്ചത്. മത്സരശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങവെയായിരുന്നു മുന്‍ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ജിങ്കാന്റെ വിവാദ പരാമര്‍ശം. ''ഔരതോം കി സാഥ് മാച്ച് ഖേല്‍ ആയാ ഹൂം'' (പെണ്‍കുട്ടികള്‍ക്കൊപ്പമുള്ള കളിക്ക് ശേഷമാണ് വരുന്നത്) എന്നാണ് ജിങ്കാന്‍ വീഡിയോയില്‍ പറയുന്നത്. പരാമര്‍ശം സമൂഹ മാധ്യമങ്ങളിലും മറ്റും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയതോടെ താരം മാപ്പ് പറഞ്ഞുകൊണ്ട് രംഗത്തെത്തി. ജിങ്കാന്റെ വീഡിയോ മോഹന്‍ ബഗാന്‍ അവരുടെ സ്റ്റോറിയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.
advertisement
കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിന്റെ മത്സരം നടക്കുമ്പോള്‍ ഏറെ ശ്രദ്ധേ നേടിയിട്ടുള്ളതാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഗ്യാലറിയില്‍ ഉയര്‍ത്താറുള്ള ജിങ്കന്റെ പടുകൂറ്റന്‍ റ്റിഫോ. താരത്തോടും ടീമിനോടുമുള്ള ആരാധനയുടെ ഭാഗമായി ഒരുപറ്റം കലാകാരന്മാര്‍ ചേര്‍ന്നു വരച്ച ആ റ്റിഫോ ജിങ്കന്‍ ബ്ലാസ്റ്റേഴ്സ് വിട്ടതിനു ശേഷവും മഞ്ഞപ്പട സൂക്ഷിച്ചുവച്ചിരുന്നു.
കഴിഞ്ഞ ദിവസത്തെ പരാമര്‍ശം വന്നതോടെ ആ റ്റിഫോ അഗ്‌നിക്കിരയാക്കിയാണ് മഞ്ഞപ്പട പ്രതിഷേധമറിയിച്ചത്. റ്റിഫോ കത്തിക്കുന്നതിന്റെ വീഡിയോ മഞ്ഞപ്പട തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുകയും ചെയ്തു.
കേരള ബ്ലാസ്റ്റേഴ്സ് ജിങ്കാനേ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത് ഒഴിവാക്കി. ജിങ്കാന്‍ നടത്തിയ പരാമര്‍ശം മോഹന്‍ ബഗാന്‍ അവരുടെ സ്റ്റോറിയില്‍ നിന്ന് നീക്കിയത് താരത്തെ പുണ്യാളന്‍ ആക്കില്ലെന്ന് മഞ്ഞപ്പട പറയുന്നു.
സംഭവം വിവാദമായതിന് പിന്നാലെ #BringBack21 എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി. ജിങ്കാന്‍ ബ്ലാസ്റ്റേഴ്സ് വിട്ട ശേഷം താരം ക്ലബ്ബില്‍ ധരിച്ചിരുന്ന ജേഴ്‌സി നമ്പറായ 21 ബ്ലാസ്റ്റേഴ്സ് റിട്ടയര്‍ ചെയ്യിച്ചിരുന്നു. ഈ തീരുമാനം മരവിപ്പിച്ച് ജേഴ്‌സി തിരികെ കൊണ്ടുവരണം എന്നായിരുന്നു ഒരു കൂട്ടം ആരാധകര്‍ ആവശ്യപ്പെട്ടത്.