കഴിഞ്ഞ സീസണില്‍ കളിച്ച 16 താരങ്ങള്‍ വീണ്ടും ടീം പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഏഴ് മലയാളി താരങ്ങളാണ് ഇത്തവണ ടീമിലുള്ളത്. രാഹുല്‍ കെപി, സഹല്‍ അബ്ദുള്‍ സമദ് എന്നിവരെ കൂടാതെ ശ്രീക്കുട്ടന്‍, സച്ചിന്‍ സുരേഷ്, നിഹാല്‍ സുധീഷ്, ബിജോയ് വര്‍ഗീസ്, വിപിന്‍ മോഹനന്‍ എന്നിവരാണ് ടീമിലെ മറ്റ് മലയാളി സാന്നിദ്ധ്യം.
- കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം:
- ഗോള്‍കീപ്പര്‍മാര്‍: പ്രഭ്സുഖന്‍ ഗില്‍, കരണ്‍ജിത് സിങ്, മുഹീത് ഷാബിര്‍ ഖാന്‍, സച്ചിന്‍ സുരേഷ്.
- പ്രതിരോധനിര: വിക്ടര്‍ മോംഗില്‍, മാര്‍കോ ലെസ്‌കോവിച്ച്, ഹോര്‍മിപാം റുയ്വ, സന്ദീപ് സിങ്, ബിജോയ് വര്‍ഗീസ്, നിഷു കുമാര്‍, ജെസെല്‍ കാര്‍നെയ്‌റോ, ഹര്‍മന്‍ജോത് ഖബ്ര.
- മധ്യനിര: ജീക്സണ്‍ സിങ്, ഇവാന്‍ കലിയുസ്നി, ലാല്‍തംഗ ഖാല്‍റിങ്, ആയുഷ് അധികാരി, സൗരവ് മണ്ഡല്‍, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുസമദ്, ബ്രൈസ് മിറാന്‍ഡ, വിബിന്‍ മോഹനന്‍, നിഹാല്‍ സുധീഷ്, ഗിവ്സണ്‍ സിങ്.
- മുന്നേറ്റ നിര: ദിമിട്രിയോസ് ഡയമന്റകോസ്, രാഹുല്‍ കെ.പി, അപ്പോസ്തോലോസ് ജിയാനോ, ബിദ്യാസാഗര്‍ സിങ്, ശ്രീക്കുട്ടന്‍ എം.എസ്.
advertisement
advertisement
മുഖ്യപരിശീലകനായ ഇവാന്‍ വുകോമാനോവിച്ചിന്റെ കീഴില്‍ ഈ സീസണില്‍ കൂടുതല്‍ കരുത്തോടെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. ടീമിനെ പിന്തുണയ്ക്കാനായി ആരാധകര്‍ വീണ്ടും ഗ്യാലറിയിലേക്ക് എത്തുന്നതോടെ, ഐഎസ്എല്‍ പ്രീസീസണ്‍ മത്സരങ്ങളില്‍ കാണിച്ച പ്രകടനം ആവര്‍ത്തിച്ച് 2022-23 ഐഎസ്എല്‍ ട്രോഫി ഉയര്‍ത്താനാവുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സിന് ടീമിന്‍റെയും ആരാധകരുടെയും പ്രതീക്ഷ.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 05, 2022 8:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'കൊമ്പന്‍മാര്‍ റെഡി' കേരള ബ്ലാസ്റ്റേഴ്സിന്‍റെ ISL ടീമിനെ പ്രഖ്യാപിച്ചു; ജെസെല്‍ കാര്‍നെയ്‌റോ നയിക്കും, ടീമില്‍ 7 മലയാളികള്‍