TRENDING:

പുതിയ ആശാൻ സ്പെയിനിൽ നിന്ന്; ബ്ലാസ്റ്റേഴ്‌സ് ടീം മുഖ്യപരിശീലകനായി ഡേവിഡ് കാറ്റാലയെ നിയമിച്ചു

Last Updated:

സൂപ്പര്‍ കപ്പിനായി തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്‌സ് ടീമുമായി ചേരാന്‍ ഡേവിഡ് കാറ്റാല ഉടന്‍ കൊച്ചിയിലെത്തിയേക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: മികായേൽ സ്റ്റാറേയ്ക്ക് പകരം സ്പാനിഷ് പരിശീലകന്‍ ഡേവിഡ് കാറ്റാലയെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ മുഖ്യ പരിശീലകനായി നിയമിച്ചു. കാറ്റാലയെ മുഖ്യ പരിശീലകനായി നിയമിച്ചതായി ബ്ലാസ്റ്റേഴ്‌സ് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ഒരു വര്‍ഷത്തേക്കാണ് കരാര്‍. സൂപ്പര്‍ കപ്പിനായി തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്‌സ് ടീമുമായി ചേരാന്‍ അദ്ദേഹം ഉടന്‍ കൊച്ചിയിലെത്തിയേക്കും.
Image: x/kbfcxtra
Image: x/kbfcxtra
advertisement

സ്‌പെയിനിനും സൈപ്രസിനുമായി അഞ്ഞൂറിലധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച മധ്യനിര പ്രതിരോധ താരം പിന്നീട് കോച്ചിങ് രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. യൂറോപ്പിലെ വിവിധ ക്ലബ്ബുകളില്‍ പരിശീലക സേവനമനുഷ്ഠിച്ച ശേഷമാണ് കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്.

advertisement

2024-25 ഐപിഎല്‍ സീസണ്‍ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം നിരാശാജനകമായിരുന്നു. പ്ലേഓഫ് യോഗ്യതാ മാര്‍ക്ക് നേടാനാവാതെ പുറത്തായ ടീം പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. 2020-21നുശേഷം ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്താവുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Kerala Blasters FC appoints spanish footballer David Catala as Head Coach.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
പുതിയ ആശാൻ സ്പെയിനിൽ നിന്ന്; ബ്ലാസ്റ്റേഴ്‌സ് ടീം മുഖ്യപരിശീലകനായി ഡേവിഡ് കാറ്റാലയെ നിയമിച്ചു
Open in App
Home
Video
Impact Shorts
Web Stories