TRENDING:

ഐഎസ്എല്ലിൽ തുടർച്ചയായി തോല്‍വികൾ; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മികായേൽ സ്റ്റാറയെ പുറത്താക്കി

Last Updated:

പുതിയ പരിശീലകനെ ഉടൻ പ്രഖ്യാപിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു. ഈ സീസണിൽ നിലവിൽ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐഎസ്എൽ) മോശം പ്രകടനത്തിന് പിന്നാലെ പരിശീലക സ്ഥാനത്ത് നിന്ന് മികായേല്‍ സ്റ്റാറെയെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കി. സഹപരിശീലകരായ ബിയോൺ വെസ്ട്രോം, ഫ്രെഡിക്കോ പെരേര മൊറൈസ് എന്നിവരെയും നീക്കി. സീസണിൽ ടീമിന്റെ ദയനീയ പ്രകടനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി.
News18
News18
advertisement

പുതിയ പരിശീലകരെ ഉടൻ പ്രഖ്യാപിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു. ഈ സീസണിൽ നിലവിൽ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 12 കളികളിൽ നിന്ന് 3 ജയവും 2 സമനിലയും 7 തോൽവിയുമായി 11 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.

തുടർച്ചയായ തോൽവികളെ തുടർന്ന് ആരാധകരും കൈവിട്ടതോടെയാണ് കോച്ചും സ്വീഡിഷ് മുന്‍താരവുമായ മൈക്കല്‍ സ്റ്റാറെയെ പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. ഇവാന്‍ വുകുമനോവിച്ച് പരിശീലക സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് 2026 വരെ കരാര്‍ ഒപ്പിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ കോച്ചായി 48കാരനായ സ്റ്റാറെയെ നിയമിച്ചത്.

advertisement

Summary: Kerala Blasters FC confirmed that Head Coach Mikael Stahre, along with Assistant Coaches Björn Wesström and Frederico Pereira Morais, have left their respective roles with immediate effect.

മലയാളം വാർത്തകൾ/ വാർത്ത/Sports/
ഐഎസ്എല്ലിൽ തുടർച്ചയായി തോല്‍വികൾ; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മികായേൽ സ്റ്റാറയെ പുറത്താക്കി
Open in App
Home
Video
Impact Shorts
Web Stories