ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് താരം സൽമാൻ നിസാറിൻ്റെ വെടിക്കെട്ട് പ്രകടനമാണ് ആരാധകരെ അമ്പരപ്പിച്ചത്. 18 ഓവർ അവസാനിക്കുമ്പോൾ 115-6 എന്ന നിലയിലായിരുന്ന കാലിക്കറ്റ് ടീമിനുവേണ്ടി ക്രീസിലുണ്ടായിരുന്ന സൽമാൻ അവസാന രണ്ട് ഓവറുകളിൽ തകർത്തടിച്ചു.
ബേസിൽ തമ്പി എറിഞ്ഞ 19-ാം ഓവറിൽ 31 റൺസാണ് സൽമാൻ നേടിയത്. ഈ ഓവറിലെ ആദ്യ അഞ്ച് പന്തുകളും സിക്സറിന് പറത്തിയാണ് താരം ആരാധകരെ ഞെട്ടിച്ചത്. അവസാന പന്തിൽ ഒരു സിംഗിളുമെടുത്ത് സൽമാൻ പ്രകടനം തുടർന്നു.
advertisement
അവസാന ഓവറിലും സമാനമായിരുന്നു സ്ഥിതി. അഭിജിത്ത് പ്രവീൺ എറിഞ്ഞ ഓവറിൽ സൽമാൻ നേടിയത് ആറ് സിക്സറുകളാണ്. ഒരു പന്ത് വൈഡും മറ്റൊരു പന്ത് നോബോളുമായിരുന്നു. നോബോളിൽ രണ്ട് റൺസ് ഓടിയെടുത്തതോടെ ആ ഓവറിൽ ആകെ പിറന്നത് 40 റൺസാണ്. അവസാന രണ്ട് ഓവറിൽ മാത്രം 71 റൺസാണ് ടീം നേടിയത്. ഒടുവിൽ കാലിക്കറ്റ് ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസിലെത്തി.