TRENDING:

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ; വിക്കറ്റ് വേട്ടയിലൂടെ പർപ്പിൾ ക്യാപ് സ്വന്തമാക്കി കാലിക്കറ്റിന്റെ അഖിൽ സ്കറിയ

Last Updated:

തുടർച്ചയായി രണ്ടാം തവണയാണ് അഖിൽ സ്കറിയ പർപ്പിൾ ക്യാപ്പ് നേട്ടം സ്വന്തമാക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) രണ്ടാം സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന്റെ ഓൾറൗണ്ടർ അഖിൽ സ്കറിയ പർപ്പിൾ ക്യാപ്പിന് അർഹനായി. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച അഖിൽ 11 മത്സരങ്ങളിൽ നിന്ന് 25 വിക്കറ്റുകൾ സ്വന്തമാക്കി.
News18
News18
advertisement

തുടർച്ചയായി രണ്ടാം തവണയാണ് അഖിൽ സ്കറിയ പർപ്പിൾ ക്യാപ്പ് നേട്ടം സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണിലും 25 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഇതോടെ കെ.സി.എൽ. 50 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ ബൗളർ എന്ന റെക്കോർഡും അഖിൽ സ്വന്തമാക്കി. മികച്ച ബൗളിംഗ് പ്രകടനത്തിന് പുറമെ ബാറ്റിംഗിലും താരം തിളങ്ങി. ടൂർണമെന്റിൽ ആകെ 314 റൺസ് നേടിയ അഖിലിന്റെ ഉയർന്ന വ്യക്തിഗത സ്കോർ 72 റൺസാണ്.

വിക്കറ്റ് വേട്ടക്കാരിൽ കൊല്ലം ഏരീസിന്റെ അമൽ എ.ജി. 12 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്തും, കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ കെ.എം. ആസിഫ് 16 വിക്കറ്റുകളുമായി മൂന്നാം സ്ഥാനത്തുമെത്തി. തൃശൂർ ടൈറ്റൻസ് താരങ്ങളായ സിബിൻ ഗിരീഷും പി.എസ്. ജെറിനും 15 വിക്കറ്റുകൾ വീതം നേടി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ; വിക്കറ്റ് വേട്ടയിലൂടെ പർപ്പിൾ ക്യാപ് സ്വന്തമാക്കി കാലിക്കറ്റിന്റെ അഖിൽ സ്കറിയ
Open in App
Home
Video
Impact Shorts
Web Stories