TRENDING:

'അടുത്ത ടി20 ലോകകപ്പ് വരെ ധോണിക്ക് കളിക്കാന്‍ സാധിക്കും' മഹി വിരമിക്കാറായിട്ടില്ലെന്ന് ബാല്യകാല പരിശീലകന്‍

Last Updated:

ധോണി എപ്പോള്‍ വിരമിക്കും എന്ന് എനിക്ക് പറയാന്‍ കഴിയില്ല, എന്നാല്‍ ഒരു കാര്യം ഉറപ്പാണ്. ധോണിയില്‍ ഇനിയും ക്രിക്കറ്റ് അവശേഷിക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: 2020 ലെ ടി20 ലോകകപ്പ് വരെ ഇന്ത്യന്‍ മുന്‍നായകന്‍ എംഎസ് ധോണിക്ക് സജീവ ക്രിക്കറ്റില്‍ തുടരാന്‍ കഴിയുമെന്ന് താരത്തിന്റെ ബാല്യകാല പരിശീലകന്‍ കേശവ് ബാനര്‍ജി. ഏകദിന ലോകകപ്പിന് പിന്നാലെ ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമാകവേയാണ് കേശവ് ബാനര്‍ജി അഭിപ്രായം വ്യക്തമാക്കിയത്. ധോണിയില്‍ ഇനിയും ക്രിക്കറ്റ് അവശേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement

'ധോണിക്ക് ഇപ്പോഴും കളിക്കാനുള്ള കായികക്ഷമതയുണ്ട്. പക്ഷേ ധോണിയില്‍ ഏല്‍പ്പിക്കുന്ന ജോലിയുടെ ഭാരം നിയന്ത്രിക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറാവണം. എനിക്ക് ധോണിയെ മറ്റാരേക്കാളും നന്നായി അറിയാം. ധോണി എപ്പോള്‍ വിരമിക്കും എന്ന് എനിക്ക് പറയാന്‍ കഴിയില്ല, എന്നാല്‍ ഒരു കാര്യം ഉറപ്പാണ്. ധോണിയില്‍ ഇനിയും ക്രിക്കറ്റ് അവശേഷിക്കുന്നു.' കേശവ് ബാനര്‍ജി പറഞ്ഞു.

Also Read: 'ചര്‍ച്ചകള്‍ നിര്‍ത്താം' ധോണി ഉടന്‍ വിരമിക്കുമോ ഇല്ലയോയെന്ന് വ്യക്തമാക്കി സുഹൃത്ത്

നേരത്തെ വിന്‍ഡീസിനെതിരായ പരമ്പരയില്‍ ധോണി ഇടംപിടിക്കുമോ എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായിരുന്നു. താരത്തെ പരിഗണിക്കില്ലെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ധോണി തന്നെ സെലക്ടര്‍മാരോട് പരമ്പരയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു. രണ്ട് മാസത്തെ സൈനിക സേവനത്തിനായാണ് ധോണി വിന്‍ഡീസ് പര്യടനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.

advertisement

പാരച്ച്യൂട്ട് റെജിമെന്റിലെ ലെഫ്റ്റനന്റ് കേണലാണ് ധോണി. ലോകകപ്പിനു പിന്നാലെ രണ്ട് മാസം സേനയോടൊപ്പം നില്‍ക്കാനാണ് മുന്‍ നായകന്‍ തീരുമാനിച്ചിരിക്കുന്നത്. സെലക്ടറെയും നായകനെയും ഇക്കാര്യം താരം അറിയിച്ചെന്ന് ബിസിസിഐ ഉദ്യോഗസ്ഥന്‍ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Sports/
'അടുത്ത ടി20 ലോകകപ്പ് വരെ ധോണിക്ക് കളിക്കാന്‍ സാധിക്കും' മഹി വിരമിക്കാറായിട്ടില്ലെന്ന് ബാല്യകാല പരിശീലകന്‍