'ചര്‍ച്ചകള്‍ നിര്‍ത്താം' ധോണി ഉടന്‍ വിരമിക്കുമോ ഇല്ലയോയെന്ന് വ്യക്തമാക്കി സുഹൃത്ത്

വിരമിക്കലിനെ കുറിച്ച് ധോണി ഇപ്പോള്‍ ആലോചിക്കുന്നില്ല. ഇതുപോലൊരു താരത്തിന്റെ ഭാവിയെ കുറിച്ച് ഇത്തരത്തില്‍ ചര്‍ച്ചകളുണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണ്.

news18
Updated: July 20, 2019, 5:32 PM IST
'ചര്‍ച്ചകള്‍ നിര്‍ത്താം' ധോണി ഉടന്‍ വിരമിക്കുമോ ഇല്ലയോയെന്ന് വ്യക്തമാക്കി സുഹൃത്ത്
ധോണി
  • News18
  • Last Updated: July 20, 2019, 5:32 PM IST
  • Share this:
മുംബൈ: ലോകകപ്പിന്റെ സെമിഫൈനലില്‍ ഇന്ത്യ പുറത്തായെങ്കിലും ടീമിന്റെ പ്രകടനത്തെക്കുറിച്ചോ ടീം സെലക്ഷനെക്കുറിച്ചോ ഒന്നുമല്ല ക്രിക്കറ്റ് ലോകം ചര്‍ച്ചചെയ്യുന്നത്. ധോണി എന്ന് വിരമിക്കും എന്ന ഒറ്റകാര്യമാണ് ആരാധകര്‍ക്കും മുന്‍താരങ്ങള്‍ക്കും നിരീക്ഷകര്‍ക്കും അറിയേണ്ടത്. അതിനിടെ വിന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി ധോണി തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

രണ്ട് മാസം സൈനിക സേവനം നടത്താന്‍ തീരുമാനിച്ചതിനാലാണ് ധോണി വിന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്ന് വിട്ടു നിന്നത്. ഇപ്പോഴിതാ താരം വിരമിക്കാറായോ ഇല്ലയോയെന്ന ചോദ്യങ്ങള്‍ക്ക മറുപടിയുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ ഉറ്റ സുഹൃത്തും ബിസിനസ് പങ്കാളിയുമായ അരുണ്‍ പാണ്ഡെ. വിരമിക്കലിനെക്കുറിച്ച് ധോണി ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നാണ് അരുണ്‍ പാണ്ഡെ പറയുന്നത്.

Also Read: 'ഒടുവില്‍ തീരുമാനമായി' വിന്‍ഡീസ് പര്യടനത്തിന് ധോണി ഇല്ല; ഇനി രണ്ട് മാസം സൈനിക സേവനത്തിന്

'വിരമിക്കലിനെ കുറിച്ച് ധോണി ഇപ്പോള്‍ ആലോചിക്കുന്നില്ല. ഇതുപോലൊരു താരത്തിന്റെ ഭാവിയെ കുറിച്ച് ഇത്തരത്തില്‍ ചര്‍ച്ചകളുണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണ്.' അരുണ്‍ പറഞ്ഞു. നാളെയാണ് വിന്‍ഡീസിനെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത്. ഇന്നലെ ചേരേണ്ടിയിരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗം അവസാന നിമിഷം മാറ്റിവയ്ക്കുകയായിരുന്നു.

First published: July 20, 2019, 5:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading